
കോഴിക്കോട്: കേരളത്തിലെ ഫുട്‌ബോളിനെക്കുറിച്ചുള്ള ഫിഫയുടെ (FIFA) ഡോക്യുമെന്ററിക്ക് മികച്ച പ്രതികരണം. രണ്ട് മാസം മുന്‍പ് ഫിഫ പുറത്തിറക്കിയ ഡോക്യുമെന്ററി ലോകകപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും പുറത്തുവിട്ടതോടെ ആയിരക്കണക്കിന് ആരാധകരാണ് ഡോക്യുമെന്ററി കണ്ടത്.
കേരളത്തിന് ഫുട്‌ബോള്‍ (Kerala Football) എന്നും ലഹരിയാണ്. കളി എവിടെയായാലും മൈതാനവും മനസുംനിറച്ച് പിന്തുണയുമായി മലയാളിയുണ്ടാകും. ഐ എം വിജയനെയും (I M Vijayan) ജോപോള്‍ അഞ്ചേരിയെയും വി പി സത്യനെയും മുഹമ്മദ് റാഫിയെയും സഹല്‍ അബ്ദുള്‍ സമദിനെയുമൊക്കെ (Sahal Abdul Samad) കുടുംബാംഗത്തെപ്പോലെ കണക്കാക്കുന്ന ആരാധകരുടെ നാട്.
ഗോകുലം കേരളയ്ക്ക് പുതിയ കോച്ച്; അന്നീസിന് പകരം റിച്ചോര്‍ഡ് ടോവ
ലോകകപ്പെത്തുമ്പോള്‍ അര്‍ജന്റീനയും ബ്രസീലും ഫ്രാന്‍സും ഇംഗ്ലണ്ടും പോര്‍ച്ചുഗലുമെല്ലാം നമ്മുടെ തെരുവുകളില്‍ ഏറ്റുമുട്ടും. നാട്ടിന്‍പുറങ്ങളില്‍ പക്ഷേ സെവന്‍സാണ് താരം. കേരളത്തിന്റെ ഫുട്‌ബോള്‍ വേരുകള്‍ തേടിയിറങ്ങിയ മൈതാനമെന്ന ഡോക്യുമെന്ററി എങ്ങനെ ഈ നാട് തുകല്‍പന്തിനോട് അടുത്തെന്ന കഥ പറയുന്നു.
സമീപകാലത്ത് ഐലീഗ് ഫുട്‌ബോളില്‍ വന്‍നേട്ടംകൊയ്ത ഗോകുലം കേരളയും ഐഎസ്എല്ലിലെ പ്രതീക്ഷയായ കേരളാ ബ്ലാസ്റ്റേഴ്‌സുമൊക്കെ ഡോക്യുമെന്ററിയുടെ ഭാഗമായി. യുവതാരങ്ങള്‍ കളിയിലേക്ക് കടന്നുവരാന്‍ സെവന്‍സ് കാരണമായെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് മുഖ്യപരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്.
വയസ് 34, രണ്ട് കുട്ടികളുടെ അമ്മ; വിംബിള്‍ഡണില്‍ ചരിത്ര നേട്ടവുമായി ജര്‍മന്‍ താരം താത്ജാന മരിയ
കേരളത്തിന്റെ ഫുട്‌ബോള്‍ ആവേശം വിവിധ രാജ്യങ്ങളിലെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത് വലിയ ആവേശത്തോടെയാണ് മലയാളി ആരാധകര്‍ ഏറ്റെടുക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!