ഇറ്റലിക്കാരനായ അന്നീസ് 2020 ല്‍ ആണ് ഗോകുലം കേരള എഫ് സിയില്‍ എത്തിയത്. 23- ാം വയസ് മുതല്‍ പരിശീലക വേഷത്തിലേക്ക് കാലെടുത്തു വെച്ചതാണ് അന്നീസ്.

കോഴിക്കോട്: ഐ ലീഗ് (I League) ചാംപ്യന്‍മാരായ ഗോകുലം കേരളയുടെ (Gokulam Kerala FC) പുതിയ കോച്ചായി റിച്ചാര്‍ഡ് ടോവയെ നിയമിച്ചു. സ്ഥാനമൊഴിഞ്ഞ ഇറ്റാലിയന്‍ കോച്ച് വിന്‍സെന്‍സോ അന്നീസിന് പകരമാണ് നിയമനം. അന്‍പത്തിരണ്ടുകാരനായ ടോവ (Richard Towa) കാമറൂണ്‍ ദേശീയ ടീമിന്റെ മുന്‍ താരവും യൂത്ത് ടീമുകളുടെ മുഖ്യ പരിശീലകനുമായിരുന്നു. യുവേഫ പ്രോ ലൈസന്‍സ് നേടിയ പരിശീലകനാണ് റിച്ചാര്‍ഡ് ടോവ.

Scroll to load tweet…

ഇറ്റലിക്കാരനായ അന്നീസ് 2020 ല്‍ ആണ് ഗോകുലം കേരള എഫ് സിയില്‍ എത്തിയത്. 23- ാം വയസ് മുതല്‍ പരിശീലക വേഷത്തിലേക്ക് കാലെടുത്തു വെച്ചതാണ് അന്നീസ്. ഐ ലീഗില്‍ ഗോകുലം കേരളയ്ക്ക് കന്നിക്കിരീടം 2020- 2021 സീസണില്‍ സമ്മാനിച്ചതോടെയാണ് ഇന്ത്യയില്‍ അന്നീസ് ശ്രദ്ധിക്കപ്പെട്ടത്. 

Scroll to load tweet…

2021- 2022 ഐ ലീഗില്‍ ഗോകുലം കേരള എഫ് സി കിരീടം നിലനിര്‍ത്തിയതോടെ അന്നീസിനായി ഐഎസ്എല്‍ ക്ലബ്ബുകള്‍ രംഗത്ത് എത്തി. ഐ എസ് എല്‍ മുന്നില്‍ കണ്ടാണ് ഗോകുലം കേരള എഫ് സിയില്‍ നിന്ന് അന്നീസ് ഇറങ്ങിയതെന്നും സൂചനയുണ്ട്. 

37 കാരനായ അന്നീസിന്റെ ശിക്ഷണത്തില്‍ ഗോകുലം കേരള എഫ് സി 48 മത്സരങ്ങള്‍ കളിച്ചു. 29 ജയം നേടി, 10 സമനിയും ഒമ്പത് തോല്‍വിയും വഴങ്ങി. 60.42 ആണ് അന്നീസിന്റെ ശിക്ഷണത്തിനു കീഴില്‍ ഗോകുലം കേരള എഫ് സിയുടെ വിജയ ശതമാനം.