ലിയാന്‍ഡ്രോ പരേഡസിന്റെ അപ്പീല്‍ ഫിഫ തള്ളി; മൊളീനയുടെ കാര്യത്തില്‍ അര്‍ജന്റീനയ്ക്ക് ആശ്വാസം

Published : Nov 08, 2026, 07:40 PM IST
Argentina's Paredes chokes Spain's García after WC loss

Synopsis

സ്പാനിഷ് താരങ്ങളുമായുള്ള കയ്യേറ്റത്തെ തുടർന്ന് അർജന്റൈൻ താരം ലിയാൻഡ്രോ പരേഡസിന് ഏർപ്പെടുത്തിയ വിലക്ക് ഫിഫ ശരിവെച്ചു. അതേസമയം നെഹ്വേൽ മൊളീനയുടെ വിലക്കിൽ ഫിഫ ഇളവ് അനുവദിച്ചു. ഈ നടപടിക്കെതിരെ കായിക തർക്ക പരിഹാര കോടതിയെ സമീപിക്കാനാണ് അർജന്റീനയുടെ തീരുമാനം.

സൂറിച്ച്: ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ സ്പാനിഷ് താരങ്ങളുമായി കയ്യേറ്റത്തിലേര്‍പ്പെട്ടതിന് വിലക്ക് നരിടുന്ന അര്‍ജന്റൈന്‍ താരം ലിയാന്‍ഡ്രോ പരേഡസിന്റെ അപ്പീല്‍ ഫിഫ തള്ളി. ഇതേസമയം നെഹ്വേല്‍ മൊളീനയുടെ വിലക്ക് ഏഴ് മത്സരങ്ങളില്‍ നിന്ന് നാലായി കുറച്ചു. മൊളീനയുടെ 90,000 ഡോളറിന്റെ പിഴ 60,000 ഡോളറായി കുറച്ചിട്ടുമുണ്ട്. പരേഡസിന്റെ പത്ത് കളിയിലെ വിലക്കും 90,000 ഡോളര്‍ പിഴയു കുറയ്ക്കാനാവില്ലെന്ന് ഫിഫ വ്യക്തമാക്കി. അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന് ചുമത്തിയ 3.21 ലക്ഷം ഡോളറിന്റെ പിഴയിലും ഇളവില്ല.

ഇതോടെ ഫിഫ നടപടിക്കെതിരെ കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിക്കുമെന്ന് അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. ജൂലൈ 19ന് നടന്ന ഫൈനലില്‍ ഒരുഗോളിന് തോറ്റശേഷമാണ് മൊളിനയും പരേഡസും സ്പാനിഷ് താരങ്ങളുമായി ഏറ്റുമുട്ടിയത്. വിജയാഘോഷത്തിനിടെ മൊളീന സ്പാനിഷ് ക്യാപ്റ്റന്‍ റോഡ്രിയെ ഇടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്പാനിഷ് താരങ്ങള്‍ ചോദ്യം ചെയ്തതോടെ കൂട്ടത്തല്ലായി മാറി. കോച്ച് സ്‌കലോണി താരങ്ങളെ മയപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ലോകകപ്പിന് ശേഷം സംഭവുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയിരുന്നു പരേഡസ്. വിവാദ സംഭവങ്ങള്‍ പരാമര്‍ശിക്കാതെയാണ് പരേഡസ് പ്രതികരിച്ചത്. അര്‍ജന്റീന അര്‍ഹിച്ച സന്തോഷം നല്‍കാന്‍ കഴിയാത്തതില്‍ നിരാശയുണ്ട്. ദേശീയ ടീമിനായി അവസാന നിമിഷം വരെ പൊരുതി. ചരിത്രത്തിലെ ഏറ്റവും മികച്ച അര്‍ജന്റൈന്‍ ടീമിന്റെ ഭാഗമായതില്‍ അഭിമാനമുണ്ടെന്നും പരേഡസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സ്പാനിഷ് താരങ്ങളെ കൈയേറ്റം ചെയ്ത സംഭവത്തെക്കുറിച്ച് മൗനംപാലിച്ച പരേഡസ് ക്ഷമാപണം നടത്താനും തയ്യാറായില്ല. അര്‍ജന്റൈന്‍ താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ആയിരുന്നു പേരേഡസിന്റെ പ്രതികരണം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ജോര്‍ജ് ജീസസിന് കീഴില്‍ വിടവാങ്ങല്‍ മത്സരം കളിക്കാന്‍ ക്രിസ്റ്റ്യാനോയ്ക്ക് താല്‍പര്യമില്ല; പോര്‍ച്ചുഗല്‍ പ്രതിസന്ധിയില്‍
'ഇത് മാഞ്ചസ്റ്റർ യുണൈറ്റഡ് അർഹിച്ചത്;' റെലഗേഷൻ സോണിലെത്തിയതില്‍ വിമർശനവുമായി ക്ലബ്ബ് ഇതിഹാസം