'ഇത് മാഞ്ചസ്റ്റർ യുണൈറ്റഡ് അർഹിച്ചത്;' റെലഗേഷൻ സോണിലെത്തിയതില്‍ വിമർശനവുമായി ക്ലബ്ബ് ഇതിഹാസം

Published : Nov 08, 2026, 12:59 PM IST
Manchester United

Synopsis

നിലവില്‍ ഒൻപത് കളികളില്‍ നിന്ന് ഏഴ് പോയിന്റ് മാത്രമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗില്‍ 18-ാം സ്ഥാനത്താണ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കനത്ത തിരിച്ചടി നേരിടുന്ന മാഞ്ചസ്റ്റ‍ര്‍ യുണൈറ്റഡിനെതിരെ രൂക്ഷവിമ‍‍‍ര്‍ശനവുമായി ക്ലബ്ബ് ഇതിഹാസം ദിമിത‍ര്‍ ബെ‍ർബ‍‍‍‍‍‍‍റ്റോവ്. നിലവില്‍ ഒൻപത് കളികളില്‍ നിന്ന് ഏഴ് പോയിന്റ് മാത്രമുള്ള യുണൈറ്റഡ് പ്രീമിയർ ലീഗില്‍ 18-ാം സ്ഥാനത്താണ്.

''സത്യം പറഞ്ഞാല്‍ ചിലപ്പോഴൊക്കെ യൂണൈറ്റഡ് കളിക്കുന്ന രീതി നോക്കുമ്പോള്‍, അവര്‍ റെലഗേഷൻ സോണില്‍ എത്താൻ അര്‍ഹരാണെന്ന് തോന്നും,'' ബെര്‍ബറ്റോവ് പറഞ്ഞു. ഈ സീസണിലെ യുണൈറ്റഡിനെ അവസാന ജയം ഓഗസ്റ്റില്‍ ഇപ്‌സിച്ച് ടൗ‍ണിനെതിരെയായിരുന്നു, 5-2ന്. താരതമ്യേന ശക്തരല്ലാത്ത ഇപ്‌സിച്ച് പോലും പോയിന്റ് ടേബിളില്‍ യുണൈറ്റഡിന് മുകളിലാണ്. കഴിഞ്ഞ ഏഴ് മത്സരമായി മൈക്കില്‍ കാരിക്കിന്റെ സംഘത്തിന് ജയമില്ല. 1988ന് ശേഷം ആദ്യമായാണ് യുണൈറ്റഡ് ഇത്രയും വലിയ തിരിച്ചടി ലീഗില്‍ നേരിടുന്നത് പോലും.

കഴിഞ്ഞ വാരം ചെല്‍സിയോട് എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു പരാജയം, അതും ആദ്യ പകുതിയില്‍ ആധിപത്യം പുലര്‍ത്തിയതിന് ശേഷം. പ്രതിരോധതാരം ലിസാൻഡ്രൊ മാര്‍ട്ടിനസിന്റെ പിഴവുകളായിരുന്നു തോല്‍വിക്ക് കാരണമായത്.

ചാമ്പ്യൻസ് ലീഗില്‍ റോമയ്ക്ക് എതിരെ നേടിയ വിജയം യുണൈറ്റഡിന്റെ ആത്മവിശ്വാസം ഉയര്‍ത്താൻ പോന്നതാണ്. 17-ാം മിനുറ്റില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു യുണൈറ്റഡിന്റെ തിരിച്ചുവരവ്. മാത്തയാസ് കൂന്യയുടെ ഇരട്ടഗോളുകളും ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഗോളുമായിരുന്നു കാരിക്കിന്റെ സംഘത്തിന് തുണയായത്.

ഇന്ത്യൻ സമയം ഇന്ന് രാത്രി പത്ത് മണിക്കാണ് അസ്റ്റണ്‍ വില്ലയുമായുള്ള യുണൈറ്റഡിന്റെ മത്സരം. ലീഗിലെ 12-ാം സ്ഥാനക്കാരാണ് വില്ല. ജയിക്കുകയാണെങ്കില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി 16ലേക്ക് എത്താൻ യുണൈറ്റഡിന് സാധിക്കും. ഞായറാഴ്ച ലിവര്‍പൂളാണ് യുണൈറ്റഡിന്റെ അടുത്ത എതിരാളി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

റെഗുലര്‍ ടൈമില്‍ തൃശൂരിന്‌ ആദ്യജയം, കണ്ണൂരിന്‌ ഇരട്ടപ്രഹരം, പ്ലേ ഓഫ്‌ പോര്‌ മുറുകുന്നു
പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇന്നിറങ്ങുന്നു; ലാ ലിഗയില്‍ റയല്‍ മാഡ്രിഡ്, വലന്‍സിയക്കെതിരെ