ലോകകപ്പ്‌ അര്‍ജന്റീനക്ക്‌ വേണ്ടി ആസൂത്രണം ചെയ്‌തത്‌, ആരോപണം ഉന്നയിച്ച ഈജിപ്‌ത്‌ കോച്ചിനും താരത്തിനും മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തി ഫിഫ

Published : Oct 20, 2026, 05:31 PM IST
Egypt coach Hossam Hassan

Synopsis

2026 ലോകകപ്പില്‍ അര്‍ജന്റീനയോട്‌ പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെട്ടതിന്‌ മാച്ച്‌ ഒഫീഷ്യലുകളോട്‌ തട്ടിക്കയറിയ ഈജിപ്‌ത്‌ ടീം അംഗങ്ങള്‍ക്ക്‌ ഫിഫ വിലക്കേര്‍പ്പെടുത്തി. ഈജിപ്‌ത്‌ കോച്ച്‌ ഹൊസം ഹസന്‌ മൂന്ന്‌ മത്സരങ്ങളിലും മുന്നേറ്റതാരം മുസ്‌തഫ സികോയ്‌ക്ക്‌ അഞ്ച്‌ മത്സരങ്ങളിലും വിലക്കുണ്ട്‌.

സൂറിച്‌: 2026 ലോകകപ്പില്‍ അര്‍ജന്റീനയോട്‌ പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെട്ടതിന്‌ മാച്ച്‌ ഒഫീഷ്യലുകളോട്‌ തട്ടിക്കയറിയ ഈജിപ്‌ത്‌ ടീം അംഗങ്ങള്‍ക്ക്‌ ഫിഫ വിലക്കേര്‍പ്പെടുത്തി. ഈജിപ്‌ത്‌ കോച്ച്‌ ഹൊസം ഹസന്‌ മൂന്ന്‌ മത്സരങ്ങളിലും മുന്നേറ്റതാരം മുസ്‌തഫ സികോയ്‌ക്ക്‌ അഞ്ച്‌ മത്സരങ്ങളിലും വിലക്കുണ്ട്‌.

റഫറിമാര്‍ക്കെതിരെയുള്ള ഇത്തരം കടുത്ത ആരോപണങ്ങളും അധിക്ഷേപങ്ങളും ഫുട്‌ബോളിന്റെ അച്ചടക്കത്തിന്‌ നിരക്കാത്തതാണെന്ന്‌ വിലയിരുത്തിയാണ്‌ ഫിഫ നടപടിയെടുത്തത്‌. ഈ വിലക്ക്‌ കാരണം വരാനിരിക്കുന്ന ആഫ്രിക്കന്‍ കപ്പ്‌ ഓഫ്‌ നേഷന്‍സ്‌ യോഗ്യതാ മത്സരങ്ങളില്‍ കോച്ചിനും താരത്തിനും പങ്കെടുക്കാനാകില്ല. ഫിഫ നടപടിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന്‌ ഈജിപ്‌ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഇ എഫ്‌ എ) അറിയിച്ചു.

ആവേശകരമായ മത്സരത്തില്‍ അര്‍ജന്റീനക്കെതിരെ ലീഡെടുത്ത ശേഷമാണ്‌ ഈജിപിത്‌ 3-2ന്‌ പരാജയപ്പെട്ടത്‌. മത്സരത്തില്‍ ഈജിപ്‌ത്‌ താരം നേടിയ മനോഹരമായ സോളോ ഗോള്‍ വാര്‍ പരിശോധനക്ക്‌ ശേഷം നിധേഷിച്ചതും വലിയ വിവാദമായിരുന്നു. ഇതാണ്‌, മത്സരശേഷം റഫറിമാരുമായുള്ള തര്‍ക്കത്തില്‍ കലാശിച്ചത്‌. അറുപത്‌ വയസുള്ള കോച്ച്‌ ഹൊസം ഹസന്റെ പ്രതിഷേധം അതിരുകടന്നതോടെ കൂടുതല്‍ ഒഫിഷ്യലുകള്‍ക്ക്‌ രംഗത്ത്‌ ഇറങ്ങേണ്ടി വന്നു. മത്സരശേഷം നടന്ന അഭിമുഖത്തില്‍ മുസ്‌തഫ സീക്കോ റഫറിയെ അപമാനിക്കും വിധമാണ്‌ സംസാരിച്ചത്‌.

ലോകകപ്പിലെ ക്ലാസിക്‌ പോരാട്ടങ്ങളില്‍ ഒന്നായിരുന്നു ഇത്‌. മത്സരത്തിന്റെ തുടക്കത്തില്‍ ഈജിപ്‌ത്‌ 2-0ന്‌ മുന്നിലായിരുന്നു. എന്നാല്‍, ശക്തമായി തിരിച്ചടിച്ച അര്‍ജന്റീന 3-2ന്‌ മത്സരം ജയിച്ചതോടെ ഈജിപ്‌ത്‌ ലോകകപ്പില്‍ നിന്ന്‌ പുറത്തായി. ഈജിപ്‌ത്‌ മുന്നിട്ട്‌ നില്‍ക്കുന്ന സമയത്ത്‌ മുസ്‌തഫ സീക്കോ നേടിയ ഗോള്‍ റഫറി അനുവദിക്കാഞ്ഞതും 2-2 സമനിലയായിരുന്ന സമയത്ത്‌ സൂപ്പര്‍താരം മുഹമ്മദ്‌ സലായെ ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിന്‌ പെനാല്‍റ്റി അനുവദിക്കാഞ്ഞതും വാദപ്രതിവാദങ്ങള്‍ക്കിടയാക്കി.

ലോകകപ്പ്‌ അര്‍ജന്റീനയ്‌ക്ക്‌ മുന്‍കൂട്ടി നിശ്ചയിച്ചതാണെന്ന്‌ ഫിഫ നടത്തുന്നത്‌ മാര്‍ക്കറ്റിംഗ്‌ തന്ത്രമാണെന്നും ഹൊസം ഹസന്‍ ആരോപിച്ചിരുന്നു. മുസ്‌തഫ സീക്കോ റഫറിയെ വ്യക്തിപരമായി അധിക്ഷേപിച്ചിരുന്നു.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലമീൻ യമാലിനെ ലിയോണൽ മെസിയുമായി താരതമ്യം ചെയ്യാനാവില്ലെന്ന് ലൂയിസ് എൻറിക്വ
1000 ഗോള്‍ ആദ്യം ആര്‌ നേടും? മെസിക്ക്‌ വേണ്ടത്‌ 64 ഗോളുകള്‍, ക്രിസ്‌റ്റിയാനോക്ക്‌ 19, ക്ലബ്ബ്‌ കരിയര്‍ തീരുമാനിക്കും എല്ലാം