1000 ഗോള്‍ ആദ്യം ആര്‌ നേടും? മെസിക്ക്‌ വേണ്ടത്‌ 64 ഗോളുകള്‍, ക്രിസ്‌റ്റിയാനോക്ക്‌ 19, ക്ലബ്ബ്‌ കരിയര്‍ തീരുമാനിക്കും എല്ലാം

Published : Oct 20, 2026, 01:06 PM IST
messi and ronaldo

Synopsis

മെസിയുടെ കരിയര്‍ ഗോള്‍ 936 ല്‍ എത്തി നില്‍ക്കുന്നു. ആയിരം തൊടാന്‍ 64 ഗോളുകള്‍ കൂടി വേണം. ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ 981 ഗോളുകള്‍ നേടിയിട്ടുണ്ട്‌. ആയിരത്തിലെത്താന്‍ 19 ഗോളുകള്‍ മാത്രം മതി. കരിയറില്‍ ആയിരം ഗോളുകള്‍ നേടുക എന്നത്‌ ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയുടെ പ്രഖ്യാപിത ലക്ഷ്യമാണ്‌.

മിയാമി:കരിയറില്‍ ആയിരം ഗോളുകള്‍ നേടുക എന്നത്‌ ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയുടെ പ്രഖ്യാപിത ലക്ഷ്യമാണ്‌. ലയണല്‍ മെസിക്ക്‌ പക്ഷേ, 1000 ഗോളുകള്‍ നേടുക എന്നത്‌ ഒരു ലക്ഷ്യമേയല്ല. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന്‌ വിരമിച്ച മെസി, കുറച്ച്‌ കാലം കൂടി ക്ലബ്ബ്‌ കരിയറില്‍ തുടരും. അതിനിടെ, ആയിരം ഗോളുകള്‍ നേടാന്‍ സാധിച്ചാല്‍ അതൊരു നേട്ടമായി എന്ന്‌ മാത്രം കരുതുന്നു.

മെസിയുടെ കരിയര്‍ ഗോള്‍ 936 ല്‍ എത്തി നില്‍ക്കുന്നു. ആയിരം തൊടാന്‍ 64 ഗോളുകള്‍ കൂടി വേണം. ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ 981 ഗോളുകള്‍ നേടിയിട്ടുണ്ട്‌. ആയിരത്തിലെത്താന്‍ 19 ഗോളുകള്‍ മാത്രം മതി. ഇന്റര്‍മിയാമിയില്‍ മെസിയുടെ ഹെഡ്‌ കോച്ചായ ക്രിസ്‌റ്റിയന്‍ കിലി ഗോണ്‍സാലസ്‌ പറയുന്നത്‌ മെസിയെ പോലൊരു മഹാനായ ഫുട്‌ബോളര്‍ക്ക്‌ മുന്നില്‍ വെല്ലുവിളികള്‍ക്ക്‌ സാധ്യതയില്ല. അയാള്‍, എക്കാലത്തേയും ഗ്രേറ്റസ്‌റ്റ്‌ പ്ലെയറാണ്‌. എട്ട്‌ ബാലണ്‍ ഡി ഓര്‍ നേടിയ മെസിക്ക്‌ ആയിരം ഗോളുകളിലേക്ക്‌ അനായാസമെത്താന്‍ കഴിയും.

ഇന്റര്‍മിയാമി 3-1ന്‌ അറ്റ്‌ലാന്റ യുനൈറ്റഡിനെ തോല്‍പ്പിച്ചതിന്‌ പിന്നാലെയാണ്‌ ഗോണ്‍സാലസ്‌ മെസിയുടെ 1000 ഗോള്‍ സാധ്യതയെ കുറിച്ച്‌ വാചാലനായത്‌. നാല്‌ മിനുട്ടിനിടെ രണ്ട്‌ ഗോളുകള്‍ നേടിയ മെസിയുടെ പ്രകടനമാണ്‌ ടീമിന്‌ ജയമൊരുക്കിയത്‌. ഫോമും ക്ലാസും മെസിയെ വിട്ടുപോയിട്ടില്ല, അതുകൊണ്ടു തന്നെ കരിയറില്‍ മെസിയില്‍ നിന്ന്‌ ഇനിയും അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന്‌ ഗോണ്‍സാലസ്‌ വിശ്വസിക്കുന്നു.

2026 ല്‍ ക്ലബ്ബിനും രാജ്യത്തിനുമായി മെസി 40 ഗോളുകള്‍ നേടി. ക്രിസ്‌റ്റിയാനോ 24 ഗോളുകളാണ്‌ നേടിയത്‌. ഇതിഹാസ താരങ്ങളില്‍ ആരാദ്യം ആയിരം ഗോള്‍ നേടുമെന്ന ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്‌. മെസി അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചു. ക്രിസ്റ്റ്യാനോ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന്‌ വിരമിച്ചിട്ടില്ലെങ്കിലും പോര്‍ച്ചുഗല്‍ ടീമില്‍ ഇടം നഷ്ടമായതിന്റെ പേരില്‍ പിണങ്ങി നില്‍ക്കുകയാണ്‌. അനുമതിയില്ലാതെ ക്യാമ്പ്‌ വിട്ടതിന്‌ വിലക്കും നേരിടുന്നു. രണ്ട്‌ പേര്‍ക്കും ക്ലബ്ബ്‌ കരിയര്‍ തന്നെയാണ്‌ ആയിരം ഗോളിലെത്താനുള്ള വഴി. അവിടെ കൂടുതല്‍ കാലം ആര്‌ ഫോമില്‍ കളിക്കുന്നു എന്നത്‌ നിര്‍ണായകമാകും.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മുന്‍ ടോട്ടനം,ലിവര്‍പൂള്‍ താരത്തിന്‌ ഇപ്പോള്‍ ജോലിയില്ല, സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ലെന്ന്‌ ലിങ്ക്‌ഡ്‌ഇന്‍ പോസ്‌റ്റ്‌
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കേർപ്പെടുത്തി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ