അര്‍ജന്റൈന്‍ ടീമിലെ പ്രധാനിയായ ഡി മരിയ തെരഞ്ഞെടുത്ത സ്വപ്ന ഇലവനില്‍ ബ്രസീലിയന്‍ ആധിപത്യം. നാല് ബ്രസിലിയന്‍ താരങ്ങള്‍ ഡി മരിയയുടെ ടീമില്‍ ഇടംപിടിച്ചപ്പോള്‍ അര്‍ജന്റൈന്‍ താരമായി ലിയോണല്‍ മെസി (Lionel Messi) മാത്രമേയുള്ളൂ. 

പാരീസ്: സ്വപ്ന ഇലവനെ തെരഞ്ഞെടുത്ത് അര്‍ജന്റൈന്‍ താരം ഏഞ്ചല്‍ ഡിമരിയ (Angel Di Maria). തനിക്കൊപ്പം കളിച്ച താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ഡിമരിയ ഡ്രീം ഇലവന്‍ തെരഞ്ഞെടുത്തത്. അര്‍ജന്റൈന്‍ ടീമിലെ പ്രധാനിയായ ഡി മരിയ തെരഞ്ഞെടുത്ത സ്വപ്ന ഇലവനില്‍ ബ്രസീലിയന്‍ ആധിപത്യം. നാല് ബ്രസിലിയന്‍ താരങ്ങള്‍ ഡി മരിയയുടെ ടീമില്‍ ഇടംപിടിച്ചപ്പോള്‍ അര്‍ജന്റൈന്‍ താരമായി ലിയോണല്‍ മെസി (Lionel Messi) മാത്രമേയുള്ളൂ. 

പ്രതിരോധ നിരയിലെ മുന്നുപേരും ബ്രസീലിയന്‍ താരങ്ങള്‍. ലെഫ്റ്റ് ബാക്ക് മാര്‍സലോ, സെന്റര്‍ ബാക്ക് തിയാഗോ സില്‍വ, റൈറ്റ് ബാക്ക് ഡാനി ആല്‍വസ്. നാലാമന്‍ സ്പാനിഷ് താരം സെര്‍ജിയോ റാമോസ്. നെയ്മര്‍ ജൂനിയറാണ് ടീമിലെ മറ്റൊരു ബ്രസീലിയന്‍ സാന്നിധ്യം. 

അവധി ആഘോഷങ്ങള്‍ക്ക് ശേഷം കോലി കൊവിഡ് പൊസിറ്റീവായി- റിപ്പോര്‍ട്ട്

റയല്‍ മാഡ്രിഡില്‍ സഹതാരമായിരുന്ന ഐകര്‍ കസീയസാണ് ടീമിന്റെ ഗോള്‍ കീപ്പര്‍. ലൂക മോഡ്രിച്, സാബി അലോണ്‍സോ, മെസി എന്നിവരാണ് മധ്യനിരയിലെ മറ്റ് താരങ്ങള്‍. വിംഗര്‍മാരായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറും. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ സഹതാരമായിരുന്ന വെയ്ന്‍ റൂണിയെയാണ് തന്റെ ടീമിലെ സെന്‍ട്രല്‍ ഫോര്‍വേഡായി ഡിമരിയ തിരഞ്ഞെടുത്തത്. 

കസീയസിനൊപ്പം റാമോസും ലൂക മോഡ്രിച്ചും സാബി അലോണ്‍സോയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മാര്‍സലോയും റയല്‍ മാഡ്രിഡില്‍ ഡി മരിയക്കൊപ്പം കളിച്ചവരാണ്. ഡാനി ആല്‍വസും തിയഗോ സില്‍വയും നെയ്മറും പിഎസ്ജിയില്‍ ഡി മരിയയുടെ സഹതാരങ്ങളായിരുന്നു.

രവീന്ദ്ര ജഡേജയ്ക്ക് ഭീഷണിയായി ഷാക്കിബ്; നില മെച്ചപ്പെടുത്തി ഇഷാന്‍ കിഷന്‍- പുതിയ റാങ്കിംഗ് ഇങ്ങനെ

ഈ സീസണോടെ ഡി മരിയ പിഎസ്ജിയിലെ കളി മതിയാക്കിയിരുന്നു. ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിനൊപ്പം കളിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.