ഖത്തര്‍ ലോകകപ്പ്: സി-ഫോര്‍ മെസി; മെസിയും ലെവന്‍ഡോവ്സ്കിയും നേര്‍ക്കുനേര്‍വരുന്ന സി ഗ്രൂപ്പിലെ സാധ്യതകള്‍

By Web TeamFirst Published Nov 13, 2022, 10:59 AM IST
Highlights

കോപ അമേരിക്കയും, ഫൈനലിസിമ കിരീടവും നേടിയ അര്‍ജന്‍റീന കഴിഞ്ഞ 35 മത്സരങ്ങളിൽ തോൽവിയറിഞ്ഞിട്ടില്ല. ലിയോണൽ സ്കലോണിയെന്ന പരിശീലകന് കീഴിൽ ആരും പേടിക്കുന്ന സംഘമായി അര്‍ജന്‍റീന മാറിക്കഴിഞ്ഞു. സ്കലോണിസത്തിൽ കവിത രചിക്കലില്ല. ജയമെന്ന ലക്ഷ്യം മാത്രം.

ദോഹ: അര്‍ജന്‍റീനയുടെ സാന്നിധ്യമാണ് ഗ്രൂപ്പ് സിയെ ശ്രദ്ധേയമാകുന്നത്. ലെവൻഡോവ്സിക്കിയുടെ പോളണ്ടും, മെക്സിക്കോയും, സൗദി അറേബ്യയുമായാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ഗ്രൂപ്പ് സിയെന്നാൽ മെസിയാണ്. അര്‍ജന്‍റീനയാണ്. വിശ്വ കിരീടത്തിനായുള്ള അര്‍ജന്‍റീനയുടെ പോരാട്ടം ഇവിടെ നിന്ന് തുടങ്ങുന്നു.

കോപ അമേരിക്കയും, ഫൈനലിസിമ കിരീടവും നേടിയ അര്‍ജന്‍റീന കഴിഞ്ഞ 35 മത്സരങ്ങളിൽ തോൽവിയറിഞ്ഞിട്ടില്ല. ലിയോണൽ സ്കലോണിയെന്ന പരിശീലകന് കീഴിൽ ആരും പേടിക്കുന്ന സംഘമായി അര്‍ജന്‍റീന മാറിക്കഴിഞ്ഞു. സ്കലോണിസത്തിൽ കവിത രചിക്കലില്ല. ജയമെന്ന ലക്ഷ്യം മാത്രം. മെസിക്ക് കൂട്ടായി എ‌ഞ്ചയ്ൽ ഡി മരിയയും, ലൗട്ടാറോ മാര്‍ട്ടിനസും, ഡിപോളും ,കുട്ടി റൊമേറോയും , എമി മാര്‍ട്ടിനസുമെത്തുമ്പോൾ ഗ്രൂപ്പ് ജേതാക്കളിൽ കുറഞ്ഞതൊന്നും നീലപ്പടക്ക് ചിന്തിക്കാനെ ആവില്ല.

റോബര്‍ട്ട് ലൊവൻഡോവ്സ്കിയെന്ന ഗോൾ മെഷീനിൽ മാത്രം ചുറ്റിത്തിരിയുന്ന ടീമല്ല ഇപ്പോൾ പോളണ്ട്. അര്‍ക്കേഡിയിസ് മിലിച്ച്, പിയേറ്റക് തുടങ്ങിയ ലോകോത്തര സ്ട്രൈക്കര്‍മാരും മിഡ് ഫീൽഡിൽ സെലൻസ്കിയും പ്രതിരോധത്തിൽ മാറ്റി ക്യാഷും  പോളണ്ടിനെ ശക്തരാക്കുന്നു. കിരീടം നേടാതെ ഏറ്റവും കൂടുതൽ ലോകകപ്പുകളിൽ കളിച്ചെന്ന റെക്കോര്‍ഡുള്ള മെക്സികോയാണ് ഗ്രൂപ്പിലെ മറ്റൊരു ടീം.

ഖത്തര്‍ ലോകകപ്പില്‍ കീരിടം ബ്രസീലിനെന്ന് അഭിപ്രായ സര്‍വെ

ലോകകപ്പുകളിലെ മിന്നും പ്രകടനങ്ങളിലൂടെ ശ്രദ്ധയേനായ ഗ്വില്ലെര്‍മോ ഒച്ചോവയാണ് മെക്സിക്കൻ വല കാക്കുക. ഹിര്‍വിങ് ലോസാനോ, ഹെക്ടര്‍ ഹേരേര, തുടങ്ങി യൂറോപ്യൻ ലീഗുകളിൽ മികവു തെളിയിച്ച ഒരുപിടി താരങ്ങളും ടീമിലുണ്ട്. കാൽപന്തിന്‍റെ വിശ്വവേദിയിൽ ചില ജയങ്ങളൊഴിച്ചാൽ എടുത്തുപറയാൻ ഒന്നുമില്ല സൗദി അറേബ്യക്ക്.

പക്ഷെ ഇത്തവണ അയൽ രാജ്യത്ത് നടക്കുന്ന ലോകകപ്പിന് സ്വന്തം കാണികൾ നിരവധി പേരെത്തും. വമ്പന്‍മാരെ അട്ടിമറിച്ച് അവര്‍ക്ക് വിരുന്നൊരുക്കയാവും സൗദിയുടെ ലക്ഷ്യം.22ന് അര്‍ജന്റീന സൗദി പോരാട്ടത്തോടെയാണ് ഗ്രൂപ്പ് സിയിലെ മത്സരങ്ങളുടെ തുടക്കം.അന്ന് തന്നെ മെക്സികോ, പോളണ്ടിനേയും നേരിടും.

click me!