ഫിഫ ലോകകപ്പ് മത്സരക്രമം ഇന്നറിയാം, ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്ന്, തത്സമയം കാണാനുള്ള വഴികള്‍

Published : Dec 05, 2025, 09:50 AM ISTUpdated : Dec 05, 2025, 09:51 AM IST
Messi

Synopsis

ഫിഫ റാങ്കിംഗിന്‍റെ അടിസ്ഥാനത്തിൽ നാല് പോട്ടുകളിൽ പന്ത്രണ്ട് ടീമുകൾ വീതം. നാല് പോട്ടുകളിലേയും ഓരോ ടീമുകൾ പന്ത്രണ്ട് ഗ്രൂപ്പുകളിൽ എത്തും.

ന്യൂയോര്‍ക്ക്: അടുത്ത വർഷത്തെ ഫിഫ ലോകകപ്പിന്‍റെ മത്സരക്രമം ഇന്നറിയാം. വാഷിംഗ്ടണിൽ ഇന്ത്യൻ സമയം രാത്രി പത്തരയ്ക്കാണ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് തുടങ്ങുക. ചരിത്രത്തിൽ ആദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ഫിഫ ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പാണ് വാഷിംഗ്ടണിലെ കെന്നഡി സെന്‍ററിൽ നടക്കുക. ഫിഫ ഡോട്ട് കോമിലും ഫിഫ യുട്യൂബ് ചാനലിലും നറുക്കെടുപ്പ് തത്സമയം കാണാനാവും.

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സാന്നിധ്യത്തിലാവും ടീമുകളുടെ ഗ്രൂപ്പ്ഘട്ട നറുക്കെടുപ്പ്. കമ്പ്യൂട്ടറിന്‍റെ സഹായത്തോടെയാണ് നറുക്കെടുപ്പ്. ഫിഫ റാങ്കിംഗിന്‍റെ അടിസ്ഥാനത്തിൽ നാല് പോട്ടുകളിൽ പന്ത്രണ്ട് ടീമുകൾ വീതം. നാല് പോട്ടുകളിലേയും ഓരോ ടീമുകൾ പന്ത്രണ്ട് ഗ്രൂപ്പുകളിൽ എത്തും. ആതിഥേയരായ കാനഡ, മെക്സിക്കോ, അമേരിക്ക എന്നിവർക്കൊപ്പം സ്പെയിൻ, അർജന്‍റീന, ഫ്രാൻസ്, ഇംഗ്ലണ്ട്, പോർച്ചുഗൽ, ബ്രസീൽ, നെതർലൻഡ്സ്, ബെൽജിയം, ജർമ്മനി എന്നിവരാണ് ഒന്നാം പോട്ടിലുളളത്.

പോട്ട് രണ്ടില്‍ ക്രൊയേഷ്യ, മൊറോക്കോ, കൊളംബിയ, ഉറുഗ്വേ, സ്വിറ്റ്സർലൻഡ്, ജപ്പാൻ, സെനഗൽ, ഇറാൻ, കൊറിയ റിപ്പബ്ലിക്, ഇക്വഡോർ, ഓസ്ട്രിയ, ഓസ്‌ട്രേലിയ ടീമുകളാണുള്ളത്.മൂന്നാമത്തെ പോട്ടില്‍ നോർവേ, പനാമ, ഈജിപ്ത്, അൾജീരിയ, സ്കോട്ട്ലൻഡ്, പരാഗ്വേ, ടുണീഷ്യ, ഐവറി കോസ്റ്റ്, ഉസ്ബെക്കിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക ടീമുകളും പോട്ട് പോട്ട് നാലില്‍ ജോർദാൻ, കാബോ വെർഡെ, ഘാന, കുറസാവോ, ഹെയ്തി, ന്യൂസിലൻഡ്, യൂറോപ്യൻ പ്ലേഓഫ് എ, ബി, സി, ഡി, ഫിഫ പ്ലേ ഓഫ് ടൂർണമെന്റ് 1,2 ടീമുകളാണുള്ളത്.

ഫിഫ റാങ്കിംഗിലെ ഒന്നും രണ്ടുംസ്ഥാനക്കാരായ സ്പെയ്നും അർജന്‍റീനയും മൂന്നും നാലും സ്ഥാനക്കാരായ ഫ്രാൻസും ഇംഗ്ലണ്ടും ഫൈനലിന് മുൻപ് നേർക്കുനേർ വരാത്തവിധം ആയിരിക്കും നറുക്കെടുപ്പ്. ബ്രസിലും അർജന്‍റീനയും ഉൾപ്പെട്ട കോൺമബോൾ മേഖലയിലെ രണ്ട് ടീമുകൾ ഒരേ ഗ്രൂപ്പിലുണ്ടാവില്ല. നാലു ടീമുകള്‍ വീതമുള്ള 12 ഗ്രൂപ്പുകളിലായിട്ടായിരിക്കും ടൂര്‍ണമെന്‍റ് നടക്കുക.

നറുക്കെടുപ്പിന് മുൻപും ശേഷവും സംഗീത വിരുന്നുണ്ടാവും. ജൂണ്‍ ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നടക്കുന്ന ലോകകപ്പില്‍ കളിക്കേണ്ട 48 ടീമുകളില്‍ നാല്‍പ്പത്തിരണ്ടും യോഗ്യത നേടിക്കഴിഞ്ഞു. ബാക്കിയുളള ആറ് ടീമുകള്‍ പ്ലേ ഓഫിലൂടെ ലോകകപ്പിന് എത്തും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റയാന്‍ വില്യംസിന് പിന്നാലെ, കനേഡിയന്‍ സ്‌ട്രൈക്കറായ ഷാന്‍ സിംഗ് ഹന്‍ഡാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലേക്ക്
ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പ്രതിസന്ധിയില്‍; പ്രശ്‌നമാകുന്നത് അമേരിക്കയുടെ പുതിയ വിസാ നയം