മെസ്സിയും ക്രിസ്റ്റ്യാനോയും ഒരു ടീമിന് വേണ്ടി ഒരുമിക്കുന്നു; വാര്‍ത്ത പങ്കുവച്ച് മുന്‍ അര്‍ജന്റൈന്‍ താരം ടെവസ്

Published : Sep 10, 2026, 03:19 PM IST
Lionel Messi and Cristiano Ronaldo

Synopsis

ഡിസംബറിൽ നടക്കാനിരിക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ ഇരുവരും സമ്മതിച്ചതായി ടെവസ് പറയുമ്പോൾ, മെസ്സിയോ റൊണാൾഡോയോ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെ, മെസ്സി ബലോൺ ഡി ഓർ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചപ്പോൾ റൊണാൾഡോ പുറത്തായി.

സൂറിച്ച്: ചരിത്രത്തില്‍ ആദ്യമായി മെസ്സിയും റൊണാള്‍ഡോയും ഒരേടീമില്‍ കളിക്കാന്‍ അവസരമൊരുങ്ങുന്നു. ഈവര്‍ഷം അവസാനമായിരിക്കും ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്ന ആ മത്സരം. ഗോളും കിരീടങ്ങളും റെക്കോര്‍ഡുകളമായി കളിക്കളം അടക്കിവാണ മെസ്സിയും റോണോയും പലതവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്, എന്നാല്‍ ഇന്നേവരെ ഒരേടീമില്‍കളിച്ചിട്ടില്ല. കരിയറിന്റെ അവസാന നാളുകളിലൂടെ കടന്നുപോകുന്ന ഇരുവരും ചരിത്രത്തില്‍ ആദ്യമായി ഒരേ ജഴ്‌സി അണിഞ്ഞ് പന്തുതട്ടാനിറങ്ങാന്‍ സാധ്യത.

അര്‍ജന്റൈന്‍ താരം കാര്‍ലോസ് ടെവസാണ് ഈ അപൂര്‍വ നിമിഷത്തിന് അവസരമൊരുക്കുന്നത്. തന്റെ വിടവാങ്ങല്‍ മത്സരത്തില്‍ മെസ്സിയും റൊണാള്‍ഡോയും ഒരുമിച്ച് കളിക്കാന്‍ ഇറങ്ങുമെന്ന് ടെവസ് അവകാശപ്പെടുന്നു. ഡിസംബറില്‍ ബ്യൂണസ് അയേഴ്‌സിലെ ലാ ബൊംബൊനേര സ്റ്റേഡിയത്തിലാണ് ടെവസിന്റെ വിടവാങ്ങല്‍ മത്സരം നടക്കുക. മെസ്സിയോടൊപ്പം അര്‍ജന്റീന ദേശീയ ടീമിലും റൊണാള്‍ഡോയ്‌ക്കൊപ്പം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും കളിച്ചിട്ടുളള താരമാണ് ടെവസ്.

ഇതുകൊണ്ടുതന്നെ ഇരുതാരങ്ങളുമായും ടെവസിന് അടുത്ത ബന്ധമുണ്ട്. തന്റെ വിടവാങ്ങല്‍ മത്സരത്തില്‍ മെസ്സിയെയും റൊണാള്‍ഡോയെയും ഒരുമിച്ച് കളിപ്പിക്കണമെന്നത് തന്റെ വലിയ ആഗ്രഹമാണെന്നും, മത്സരത്തില്‍ പങ്കെടുക്കാന്‍ ഇരുവരും സമ്മതിച്ചുവെന്നും ടെവസ് പറയുന്നു. മെസ്സിക്കും റൊണാള്‍ഡോയ്ക്കും ഒപ്പം ഫുട്‌ബോള്‍ ലോകത്തെ മറ്റ് പ്രധാന താരങ്ങളേയും ടെവസ് തന്റെ വിടവാങ്ങല്‍ മത്സരത്തിനായി ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ മെസ്സിയോ റൊണാള്‍ഡോയോ ടെവസിന്റെ വിടവാങ്ങല്‍ മത്സരത്തെക്കുറിച്ച് ഒന്നുംപറഞ്ഞിട്ടില്ല.

മെസി ബലോണ്‍ ഡി ഓര്‍ ചുരുക്കപട്ടികയില്‍

അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ച ലിയോണല്‍ മെസിയെ ഉള്‍പ്പെടുത്തി ബലോണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഇരുപത്തിയാറിനാണ് ജേതാക്കളെ പ്രഖ്യാപിക്കുക. മുപ്പത് താരങ്ങളാണ് പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത്. ലിയോണല്‍ മെസി, കിലിയന്‍ എംബാപ്പേ, ഹാരി കെയ്ന്‍, ലമീന്‍ യമീല്‍, റോഡ്രി, ഒസ്മാന്‍ ഡെംബലേ, പൗ കുര്‍ബാസി, ജുഡ് ബെല്ലിംഗ്ഹാം, എര്‍ലിംഗ് ഹാലന്‍ഡ് തുടങ്ങിയവരെല്ലാം പട്ടികയിലുണ്ട്. സൗദി ക്ലബ് അല്‍ നസറില്‍ കളിക്കുന്ന പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുരുക്കപ്പട്ടികയിലില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ബ്രൂണോ മാത്രം കളിച്ചാല്‍ പോരാ! ചാമ്പ്യൻസ് ലീഗിന് സെറ്റാണോ മാഞ്ചസ്റ്റർ യുണൈറ്റഡ്?
ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്നിറങ്ങും; ബയേണ്‍ മ്യൂണിക്കിനും ഇന്ന് ആദ്യ മത്സരം