Latest Videos

കൊവിഡ് 19: മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം അന്തരിച്ചു

By Web TeamFirst Published Apr 18, 2020, 1:01 PM IST
Highlights

ഇംഗ്ലണ്ടിന്റെ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ജേതാവ് നോര്‍മാന്‍ ഹണ്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 1966ല്‍ ലോകകപ്പ് നേടിയ ഇംഗ്ലീഷ് ടീമില്‍ അംഗമായിരുന്നു ഹണ്ടര്‍.
 

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ജേതാവ് നോര്‍മാന്‍ ഹണ്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 1966ല്‍ ലോകകപ്പ് നേടിയ ഇംഗ്ലീഷ് ടീമില്‍ അംഗമായിരുന്നു ഹണ്ടര്‍. കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു 76കാരനായ ഹണ്ടര്‍. ഏപ്രില്‍ 10നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

14ാം വയസില്‍ ഫുട്ബോള്‍ കരിയര്‍ ആരംഭിച്ച ഹണ്ടര്‍ രണ്ട് ലീഗ് കിരീടവും സ്വന്തമാക്കി. പ്രതിരോധത്തില്‍ കളിക്കുന്ന ഹണ്ടര്‍ ഇംഗ്ലണ്ടിനായി 28 മത്സരങ്ങളില്‍ രണ്ട് ഗോളും നേടിയിട്ടുണ്ട്. ലീഡ്സ് ക്ലബ്ബിന്റെ അഭിവാജ്യഘടകമായിരുന്ന ഹണ്ടര്‍ രണ്ട് ലീഗ് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്്. ലീഡ്‌സിന് വേണ്ടി 726 മത്സരങ്ങള്‍ കളിച്ചു.

കഴിഞ്ഞ ദിവസം ലിവര്‍പൂള്‍ ഇതിഹാസ താരം കെന്നി ഡാല്‍ജിലിഷെനെയും കോവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹം രോഗമുക്തി നേടി.

click me!