കേരള ബ്ലാസ്റ്റേഴ്‌സ് ഉറച്ചുതന്നെ; രണ്ട് യുവതാരങ്ങള്‍ കൂടി മഞ്ഞക്കുപ്പായത്തിലേക്ക്

Published : Apr 16, 2020, 03:57 PM IST
കേരള ബ്ലാസ്റ്റേഴ്‌സ് ഉറച്ചുതന്നെ; രണ്ട് യുവതാരങ്ങള്‍ കൂടി മഞ്ഞക്കുപ്പായത്തിലേക്ക്

Synopsis

ഋത്വിക്കിന്റെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇതോടൊപ്പം മറ്റൊരു യുവതാരം കൂടി ടീമിലെത്തിയേക്കും. ഇന്ത്യന്‍ ആരോസിന്റെ വിക്രം പ്രതാപ് സിംഗാണ് ടീമിലെത്തുക. 

കൊച്ചി: ഐ ലീഗ് ക്ലബായ റിയല്‍ കശ്മീരിന്റ മധ്യനിരതാരം ഋത്വിക് ദാസ് കേരള ബ്ലാസ്റ്റേഴ്‌സില്‍. പശ്ചിമ ബംഗാളില്‍ നിന്നുള്ള ഋത്വിക്ക് കഴിഞ്ഞ രണ്ട് സീസണുകളായി കശ്മീരിന്റെ ഭാഗമാണ്. ഈ ഐ-ലീഗ് സീസണില്‍ ആറ് ആദ്യ ഇലവന്‍ അവസരം അടക്കം 11 തവണയാണ് 23-കാരനായ ഋത്വിക്ക് ക്ലബ് ജേഴ്‌സിയണിഞ്ഞത്.

ഋത്വിക്കിന്റെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇതോടൊപ്പം മറ്റൊരു യുവതാരം കൂടി ടീമിലെത്തിയേക്കും. ഇന്ത്യന്‍ ആരോസിന്റെ വിക്രം പ്രതാപ് സിംഗാണ് ടീമിലെത്തുക. 18-കാരനായ വിക്രം ഇരുവിങ്ങുകളിലും സെന്റര്‍ ഫോര്‍വേഡ് പൊസിഷനിലും കളിക്കുന്ന താരമാണ്.

ഇതിനകം തന്നെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവിതാരമെന്ന വിശേഷണം സ്വന്തമാക്കിക്കഴിഞ്ഞ താരമാണ് വിക്രം. മുമ്പും ഇന്ത്യന്‍ ആരോസില്‍ നിന്ന് താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ കെ പി രാഹുല്‍ ടീമിലെത്തിയിരുന്നു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

1000 കി.മീ യാത്ര ചെയ്താൽ മെസിക്കൊപ്പം ഒറ്റയ്ക്കൊരു ഫോട്ടോ എടുക്കാം, മുടക്കേണ്ട തുക കൈയിലുണ്ടോ, ജിഎസ്ടി കൂടാതെ 10 ലക്ഷം!
പാകിസ്ഥാനില്‍ ഫുട്ബോള്‍ മത്സരത്തിനിടെ സൈനിക ടീമും എതിര്‍ ടീമും ഗ്രൗണ്ടില്‍ ഏറ്റുമുട്ടി, നിരവധിപേര്‍ക്ക് പരിക്ക്