മുന്‍ ടോട്ടനം,ലിവര്‍പൂള്‍ താരത്തിന്‌ ഇപ്പോള്‍ ജോലിയില്ല, സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ലെന്ന്‌ ലിങ്ക്‌ഡ്‌ഇന്‍ പോസ്‌റ്റ്‌

Published : Oct 20, 2026, 11:39 AM IST
Steven Caulker

Synopsis

ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍, ടോട്ടനം ഹോസ്‌പര്‍ ക്ലബ്ബുകളുടെ താരമായിരുന്ന സ്റ്റീവന്‍ കോല്‍ക്കര്‍ തൊഴില്‍രഹിതനായിരിക്കുന്നതിന്റെ കടുത്ത സമ്മര്‍ദ്ദത്തില്‍. മുപ്പത്തിനാലുകാരന്‍ ലിങ്കഡ്‌ഇന്‍ പോസ്‌റ്റിലൂടെയാണ്‌ തൊഴിലില്ലാത്തതിന്റെ മനോവിഷമം ലോകത്തോട്‌ വിളിച്ചു പറഞ്ഞത്‌.

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍, ടോട്ടനം ഹോസ്‌പര്‍ ക്ലബ്ബുകളുടെ താരമായിരുന്ന സ്റ്റീവന്‍ കോല്‍ക്കര്‍ തൊഴില്‍രഹിതനായിരിക്കുന്നതിന്റെ കടുത്ത സമ്മര്‍ദ്ദത്തില്‍. മുപ്പത്തിനാലുകാരന്‍ ലിങ്കഡ്‌ഇന്‍ പോസ്‌റ്റിലൂടെയാണ്‌ തൊഴിലില്ലാത്തതിന്റെ മനോവിഷമം ലോകത്തോട്‌ വിളിച്ചു പറഞ്ഞത്‌. 2012 ല്‍ ടോട്ടനം ഹോസ്‌പറിന്റെ സീനിയര്‍ ടീമില്‍ അരങ്ങേറിയ ഇംഗ്ലീഷ്‌ ഡിഫന്‍ഡെര്‍ സ്റ്റീവന്‍ കോല്‍ക്കര്‍ വിവിധ രാജ്യങ്ങളിലായി പതിനേഴ്‌ ക്ലബ്ബുകള്‍ക്ക്‌ കളിച്ചു.

ബ്രിട്ടീഷ്‌ ക്ലബ്ബുകളിലും തുര്‍ക്കി ക്ലബ്ബുകളിലുമായി കരിയര്‍ മുന്നോട്ടു കൊണ്ടു പോയ കോല്‍ക്കര്‍ തുര്‍ക്കി ക്ലബ്ബ്‌ കോനിയസ്‌പറിന്റെ അസിസ്റ്റന്റ്‌ മാനേജറായിരുന്നു. കഴിഞ്ഞ മാസം ആ തൊഴില്‍ നഷ്ടപ്പെട്ട കോല്‍ക്കര്‍ പുതിയൊരു തട്ടകത്തില്‍ തൊഴിലന്വേഷിച്ചു കൊണ്ടിരിക്കുകയാണ്‌. എവിടെ നിന്നും അനുകൂല നിലപാടില്ലാതെ വന്നതോടെ സ്‌റ്റീവന്‍ കോല്‍ക്കര്‍ നിരാശനാവുകയായിരുന്നു. 2025 ഡിസംബറിലാണ്‌ കോല്‍ക്കര്‍ കളിക്കളത്തില്‍ നിന്ന്‌ വിരമിച്ചത്‌. തുടര്‍ന്ന്‌ കോച്ചിംഗ്‌ കരിയറിലേക്ക്‌ തിരിഞ്ഞ കോല്‍ക്കറിന്‌ കഴിഞ്ഞ സെപ്‌തംബറിലാണ്‌ തുര്‍ക്കി ക്ലബ്ബില്‍ തൊഴില്‍ നഷ്ടമായത്‌.

താന്‍ മുമ്പും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യം വലിയ മാനസിക പ്രയാസമാണ്‌ സൃഷ്ടിക്കുന്നത്‌. ആവശ്യമായ എല്ലാ യോഗ്യതകളും ഉണ്ടായിട്ടും അപേക്ഷിക്കുന്ന തസ്‌തികകളില്‍ ഒരു അഭിമുഖത്തിന്‌ പോലും വിളിക്കാത്തതാണ്‌ കോല്‍ക്കറിനെ തളര്‍ത്തുന്നത്‌. ദിവസവും വ്യായാമം ചെയ്‌തും കൃത്യമായ ദിനചര്യകളിലൂടെയും പോസിറ്റീവായിരിക്കാനാണ്‌ കോല്‍ക്കര്‍ ശ്രമിക്കുന്നത്‌. ഫുട്‌ബോള്‍ ലോകത്ത്‌ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ പോസ്‌റ്റിന്‌ അനുകൂലമായും പ്രതികൂലമായും സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ വരുന്നുണ്ട്‌.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കേർപ്പെടുത്തി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ
സുരക്ഷാ ആശങ്ക തള്ളി; പിഎസ്‌ജി-ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗ് പോരാട്ടം മാറ്റിവെക്കില്ലെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി