സുരക്ഷാ ആശങ്ക തള്ളി; പിഎസ്‌ജി-ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗ് പോരാട്ടം മാറ്റിവെക്കില്ലെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി

Published : Oct 19, 2026, 10:40 PM IST
Barcelona star Lamine Yamal

Synopsis

രാജ്യവ്യാപകമായി അരങ്ങേറുന്ന പ്രക്ഷോഭങ്ങളിൽ പല പ്രമുഖ നഗരങ്ങളിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമല്ലെന്ന് ആഭ്യന്തര മന്ത്രി ലോറന്‍റ് നുനെസ് തുറന്നുപറഞ്ഞ പശ്ചാത്തലത്തിലാണ് മത്സരത്തിന്‍റെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയർന്നത്.

പാരീസ്: രാജ്യത്ത് വിലക്കയറ്റത്തിനും സ്കൂളുകളിലെ മോശം സൗകര്യങ്ങൾക്കുമെതിരെ ഫ്രാൻസില്‍ ശക്തമായ പ്രതിഷേധങ്ങളും അക്രമസംഭവങ്ങളും തുടരുന്നതിനിടയിലും യുവേഫ ചാമ്പ്യൻസ് ലീഗിലെ പിഎസ്‌ജി-ബാഴ്‌സലോണ മത്സരം മുന്‍ നിശ്ചയപ്രകാരം നടക്കുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു വ്യക്തമാക്കി. ബുധനാഴ്ചയാണ് പിഎസ്‌ജി-ബാഴസലോണ മത്സരം പാരീസിൽ നടക്കേണ്ടത്.

രാജ്യവ്യാപകമായി അരങ്ങേറുന്ന പ്രക്ഷോഭങ്ങളിൽ പല പ്രമുഖ നഗരങ്ങളിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമല്ലെന്ന് ആഭ്യന്തര മന്ത്രി ലോറന്‍റ് നുനെസ് തുറന്നുപറഞ്ഞ പശ്ചാത്തലത്തിലാണ് മത്സരത്തിന്‍റെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയർന്നത്. എന്നാൽ സുരക്ഷാ ആശങ്കകൾ നിലനിൽക്കെ തന്നെ ചാമ്പ്യൻസ് ലീഗ് മത്സരം നടത്തുന്നതിൽ മാറ്റമില്ലെന്ന നിലപാടിലാണ് ഫ്രഞ്ച് സർക്കാർ.

അര ദശലക്ഷത്തിലധികം ആളുകളാണ് കഴിഞ്ഞ ശനിയാഴ്ച രാജ്യവ്യാപകമായി തെരുവിലിറങ്ങി പ്രതിഷേധിച്ചത്. ഭൂരിഭാഗം പ്രതിഷേധങ്ങളും സമാധാനപരമായിരുന്നുവെങ്കിലും, ചില സംഘങ്ങൾ പാരീസ്, ലിയോൺ, മാഴ്‌സെ തുടങ്ങിയ പ്രധാന നഗരങ്ങളിൽ വ്യാപകമായി തീവെപ്പും കൊള്ളയും നടത്തി. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 2,500-ലധികം ആളുകളെ അറസ്റ്റ് ചെയ്തതായും ആയിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സുരക്ഷാ വീഴ്ചകളുടെ ഉത്തരവാദിത്തമേറ്റെടുത്ത് ആഭ്യന്തര മന്ത്രി നൽകിയ രാജി പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ നിരസിക്കുകയും ചെയ്തു.

അതിനിടെ, രാജ്യത്തുണ്ടായ അക്രമസംഭവങ്ങൾ ഫ്രഞ്ച് ഫുട്ബോൾ ക്ലബ്ബുകളുടെ ഔദ്യോഗിക ഷോപ്പുകളെയും സാരമായി ബാധിച്ചു. പ്രമുഖ ലീഗ് 1 ക്ലബ്ബുകളായ മാഴ്‌സെയുടെയും ലില്ലെയുടെയും നഗരമധ്യത്തിലുള്ള ഔദ്യോഗിക ഫാൻ സ്റ്റോറുകൾ പ്രക്ഷോഭകാരികൾ കൊള്ളയടിക്കുകയും തകർക്കുകയും ചെയ്തു. സംഭവിച്ച വലിയ നാശനഷ്ടങ്ങളെ തുടർന്ന് ഇരു ക്ലബ്ബുകളുടെയും ഷോപ്പുകൾ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശാസ്‌ത്രലോകം കണ്ടെത്തിയ പുതിയ സസ്യത്തിന്‌ അര്‍ജന്റീന ജഴ്‌സിയുമായി സാമ്യം, പേര്‌ സാല്‍വിയ മെസ്സി !
വെസ്റ്റ്‌വുഡിന്റെ ഹൈ ലൈൻ ഡിഫൻസ് തിരിച്ചടിച്ചോ? ബ്ലാസ്റ്റേഴ്‌സിന് പാളിയതെവിടെ?