നെയ്മറിനും എംബാപ്പെയ്ക്കും നിരാശ; ഫ്രഞ്ച് ലീഗ് പുനരാരംഭിക്കില്ല

By Web TeamFirst Published Apr 28, 2020, 10:46 PM IST
Highlights

കൊവിഡ് രോഗബധയുടെ പശ്ചാത്തലത്തില്‍ 5000ല്‍ അധികം പേര്‍ ഒത്തുകൂടാന്‍ ഇടയുള്ള രാജ്യത്തെ കായിക, വിനോദ, വാണിജ്യ പരിപപാടികളൊന്നും സെപ്റ്റംബറിന് മുമ്പ് അനുവദിക്കാനാവില്ലെന്ന് ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നവേളയില്‍ എഡ്വേര്‍ഡ് ഫിലിപ്പെ പാര്‍ലമെന്റില്‍ വ്യക്തമാക്കി.

പാരീസ്:സൂപ്പര്‍ താരങ്ങളായ നെയ്മറിനും കിലിയന്‍ എംബാപ്പെയ്ക്കും ഫുട്ബോള്‍ ആരാധകര്‍ക്കും നിരാശ സമ്മാനിക്കുന്ന വാര്‍ത്തയുമായി ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പെ. സെപ്റ്റംബറിന് മുമ്പ് ഫ്രഞ്ച് ഫുട്ബോള്‍ ലീഗോ റഗ്ബി ലീഗോ മറ്റ് കായിക മത്സരങ്ങളോ പുനരാരംഭിക്കാനാവില്ലെന്ന് എഡ്വേര്‍ഡ് ഫിലിപ്പെ ഫ്രഞ്ച് പാര്‍ലമെന്റില്‍ വ്യക്തമാക്കി. ഫലത്തില്‍ ഈ വര്‍ഷത്തെ ഫ്രഞ്ച് ലീഗ് മത്സരങ്ങള്‍ ഇതോടെ പൂര്‍ണമായും ഉപേക്ഷിക്കേണ്ടിവരും.

ഫ്രഞ്ച് ലീഗ് എപ്പോള്‍ പുനരാരാംഭിക്കണമെന്ന കാര്യത്തില്‍ ഫുട്ബോള്‍ അസോസിയേഷന്‍ മെയില്‍ തീരുമാനമെടുക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ജൂണില്‍ ലീഗ് മത്സരങ്ങള്‍ പുനരാരാംഭിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ലീഗ് അധികൃതര്‍. ലീഗില്‍ നിലവില്‍ 12 പോയന്റ് ലീഡുമായി നെയ്മറുടെയും എംബാപ്പെയുടെയുടെയും ടീമായ പാരീസ് സെന്റ് ജര്‍മനാണ് മുന്നില്‍.ഒളിമ്പിക് മാഴ്സെ ആണ് രണ്ടാം സ്ഥാനത്ത്. അടുത്തവര്‍ഷത്തെ സീസണ്‍ ഓഗസ്റ്റില്‍ ആരംഭിക്കേണ്ടതാണെങ്കിലും പുതിയ സാഹചര്യത്തില്‍ ഇതും നീളുമെന്നുറപ്പായി.

Also Read: ഋഷഭ് പന്തിനെ ഇന്ത്യയുടെ ഇതിഹാസ താരങ്ങളോട് ഉപമിച്ച് സുരേഷ് റെയ്‌ന

കൊവിഡ‍് രോഗബാധയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 17 മുതല്‍ ഫ്രാന്‍സ് ലോക്ക് ഡൗണിലാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിലവില്‍ അമേരിക്കയ്ക്കും ഇറ്റലിക്കും സ്പെയിനിനും പിന്നില്‍ നാലാം സ്ഥാനത്താണ് ഫ്രാന്‍സ്. 1.28 ലക്ഷം പേരാണ് ഫ്രാന്‍സില്‍ ഇതുവരെ കൊവിഡ് ബാധിതരായുള്ളത്. കൊവിഡ് ബാധിച്ച് 23,293 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

കൊവിഡ് രോഗബധയുടെ പശ്ചാത്തലത്തില്‍ 5000ല്‍ അധികം പേര്‍ ഒത്തുകൂടാന്‍ ഇടയുള്ള രാജ്യത്തെ കായിക, വിനോദ, വാണിജ്യ പരിപപാടികളൊന്നും സെപ്റ്റംബറിന് മുമ്പ് അനുവദിക്കാനാവില്ലെന്ന് ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നവേളയില്‍ എഡ്വേര്‍ഡ് ഫിലിപ്പെ പാര്‍ലമെന്റില്‍ വ്യക്തമാക്കി.

Also Read:സച്ചിന്‍ ഔട്ടാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു, അംപയറുടെ തീരുമാനം ഹൃദയം തകര്‍ത്തു; വെളിപ്പെടുത്തി സയീദ് അജ്മല്‍

കൊവിഡ് മൂലം പൊതുപരിപാടികള്‍ സെപ്റ്റംബര്‍ ഒന്നുവരെ നിരോധിച്ച പശ്ചാത്തലത്തില്ഡ ഈ സീസണിലെ ഡച്ച് ലീഗ് മത്സരങ്ങള്‍ നേരത്തെ ഉപേക്ഷിച്ചിരുന്നു. കൊവിഡിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച യൂറോപ്പിലെ ഫുട്ബോള്‍ ലീഗുകളൊന്നും ഇതുവരെ പുനരാരാംഭിച്ചിട്ടില്ല. ലീഗ് മത്സരങ്ങള്‍ എപ്പോള്‍ പുനരാരാംഭിക്കാനാകുമെന്ന്  മെയ് 25ന് മുമ്പ് അറിയിക്കണമെന്ന് യുവേഫ ലീഗ് അധികൃതര്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

click me!