ശാസ്‌ത്രലോകം കണ്ടെത്തിയ പുതിയ സസ്യത്തിന്‌ അര്‍ജന്റീന ജഴ്‌സിയുമായി സാമ്യം, പേര്‌ സാല്‍വിയ മെസ്സി !

Published : Oct 19, 2026, 01:30 PM IST
Salvia messii

Synopsis

ശാസ്‌ത്രമേഖലയില്‍ നിന്ന്‌ ഒരു രസകരമായ വാര്‍ത്ത വരുന്നു. മെസിയോടുള്ള ആദരസൂചകമായി പുതുതായി കണ്ടെത്തിയ ഒരു സസ്യത്തിന്‌ ശാസ്‌ത്രലോകം അദ്ദേഹത്തിന്റെ പേര്‌ നല്‍കിയിട്ടുണ്ട്‌. സാല്‍വിയ മെസ്സി എന്നാണ്‌ ഈ ചെടിക്ക്‌ ഔദ്യോഗികമായി പേരിട്ടിരിക്കുന്നത്‌.

ബ്യൂണസ്‌ഐറിസ്‌: ഫുട്‌ബോളില്‍ മെസി കീഴടക്കാത്ത ഉയരങ്ങളില്ല. ബാഴ്‌സലോണക്കൊപ്പം സ്‌പാനിഷ്‌ ലാ ലിഗയും ചാമ്പ്യന്‍സ്‌ ലീഗും ക്ലബ്ബ്‌ ലോകകപ്പുമെല്ലാം ഉയര്‍ത്തിയ മെസി ബാലണ്‍ ഡി ഓര്‍ നേട്ടത്തില്‍ റെക്കോര്‍ഡിടുകയും ചെയ്‌തു. ഇതിനെല്ലാം പുറമെ, അന്താരാഷ്ട്ര ഫുട്‌ബോളിലും ഇതിഹാസമായി മാറി. 2022 ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ചാമ്പ്യന്‍മാരാക്കിയത്‌ മെസിയുടെ മാസ്‌മരികതയായിരുന്നു. അര്‍ജന്റീനയെ രണ്ട്‌ തവണ ഫൈനലിലെത്തിച്ചതും മെസിയുടെ കരിയറില്‍ പൊന്‍തൂവലാണ്‌.

ഇപ്പോഴിതാ, ശാസ്‌ത്രമേഖലയില്‍ നിന്ന്‌ ഒരു രസകരമായ വാര്‍ത്ത വരുന്നു. മെസിയോടുള്ള ആദരസൂചകമായി പുതുതായി കണ്ടെത്തിയ ഒരു സസ്യത്തിന്‌ ശാസ്‌ത്രലോകം അദ്ദേഹത്തിന്റെ പേര്‌ നല്‍കിയിട്ടുണ്ട്‌. സാല്‍വിയ മെസ്സി എന്നാണ്‌ ഈ ചെടിക്ക്‌ ഔദ്യോഗികമായി പേരിട്ടിരിക്കുന്നത്‌. പെറുവിലെ ആന്‍ഡീസ്‌ പര്‍വത നിരകളില്‍ നിന്നാണ്‌ ഈ അപൂര്‍വയിനം സസ്യത്തെ കണ്ടെത്തിയത്‌. പെറുവിലെയും അര്‍ജന്റീനയിലെയും ശാസ്‌ത്രജ്ഞര്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ്‌ ഇത്‌ കണ്ടെത്തിയത്‌.

സസ്യശാസ്‌ത്ര ജേണലായ ഫൈറ്റോടാക്‌സയുടെ ഒക്ടോബര്‍ പതിപ്പിലാണ്‌ ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. ഈ ചെടിയുടെ പൂക്കള്‍ക്ക്‌ അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ജഴ്‌സിയുടെ നിറമായ ഇളം നീലയും വെള്ളയും നിറങ്ങളാണുള്ളത്‌. ചെടിയുടെ പേരിന്റെ അവസാനം മെസി എന്ന്‌ ചേര്‍ത്തിരിക്കുന്നത്‌ വ്യക്തികളോടുള്ള ആദരസൂചകമായി ജീവിവര്‍ഗങ്ങള്‍ക്ക്‌ പേരിടുന്ന അന്താരാഷ്ട്ര സസ്യശാസ്‌ത്ര നാമകരണ നയങ്ങളും ചട്ടങ്ങളും പാലിച്ചാണ്‌.

തുളസി, പുതിന തുടങ്ങിയ ഉള്‍പ്പെടുന്ന ലാമിയോസി സസ്യവിഭാഗത്തിലാണ്‌ ഇത്‌ വരുന്നത്‌. ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകളും കാലാവസ്ഥ വ്യതിയാനവും കാരണം ഇതൊരു വംശനാശ ഭീഷണി നേരിടുന്ന സസ്യവിഭാഗമായി തരംതിരിച്ചിരിക്കുന്നു.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന്‌ വിരമിച്ച മെസി കുറച്ച്‌ കാലം കൂടി ഇന്റര്‍മിയാമിയില്‍ ക്ലബ്ബ്‌ ഫുട്‌ബോളില്‍ തുടരാനാണ്‌ പദ്ദതി. ലോകം മുഴുവന്‍ ആരാധിക്കുന്ന സ്‌പോര്‍ട്‌സ്‌ താരമായി മാറിയ മെസി യുഗം ഏറെക്കുറേ അവസാനിച്ചു കഴിഞ്ഞു. പക്ഷേ, കാലമെത്ര കഴിഞ്ഞാലും മെസി എന്ന പ്രതിഭാസത്തിന്റെ വീരേതിഹാസം അന്യം നിന്നു പോകില്ല. ഫുട്‌ബോള്‍ ഉള്ള കാലത്തോളം മെസിയുടെ കരിയര്‍ മാജിക്‌ അസ്‌തമിക്കില്ല. ലോകം അത്രമേല്‍ മെസിയെ ആദരിക്കുന്നു, ഇഷ്ടപ്പെടുന്നു.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വെസ്റ്റ്‌വുഡിന്റെ ഹൈ ലൈൻ ഡിഫൻസ് തിരിച്ചടിച്ചോ? ബ്ലാസ്റ്റേഴ്‌സിന് പാളിയതെവിടെ?
പത്ത്‌ പേരായി ചുരുങ്ങിയിട്ടും കാലിക്കറ്റ്‌ കുതിച്ചു, കണ്ണൂര്‍ വാരിയേഴ്‌സിനെ വീഴ്‌ത്തി ടേബിളില്‍ ഒന്നാം സ്ഥാനത്ത്‌