അവസാന നിമിഷ ത്രില്ലറില്‍ കെഎസ്ഇബിയെ മറികടന്നു; കേരള പ്രീമിയര്‍ ലീഗ് കിരീടം ഗോകുലത്തിന്

By Web TeamFirst Published Apr 21, 2021, 6:47 PM IST
Highlights

എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ നിംഷാദ്, ഗണേഷന്‍ എന്നിവരാണ് ഗോകുലത്തിന്റെ ഗോളുകള്‍ നേടിയത്. വിഗ്നേഷിന്റെ വകയായിരുന്നു കെഎസ്ഇബിയുടെ ആശ്വാസഗോള്‍.
 

കൊച്ചി: കേരള പ്രീമിയര്‍ ലീഗ് കിരീടം ഗോകുലം കേരളയ്ക്ക്. കെഎസ്ഇബിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഗോകുലം കിരീടം സ്വന്തമാക്കിയത്. ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമായിരുന്നു ഗോകുലത്തിന്റെ തിരിച്ചുവരവ്. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ നിംഷാദ്, ഗണേഷന്‍ എന്നിവരാണ് ഗോകുലത്തിന്റെ ഗോളുകള്‍ നേടിയത്. വിഗ്നേഷിന്റെ വകയായിരുന്നു കെഎസ്ഇബിയുടെ ആശ്വാസഗോള്‍.

കേരളത്തിൻ്റെ ചാമ്പ്യൻപട്ടം മലബാറിയൻസിനു 🌴👑 We are the Champions of Kerala 🏆❤️ #GKFC #Malabarians #KPL

Posted by Gokulam Kerala FC on Wednesday, 21 April 2021

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 54-ാം മിനിറ്റില്‍ വിഗ്നേഷിന്റെ ഗോളിലൂടെ കെഎസ്ഇബി മുന്നിലെത്തി. എന്നാല്‍ 80-ാം മിനിറ്റില്‍ നിംഷാദിലൂടെ ഗോകുലം സമനില പിടിച്ചു. മത്സരം സമനിലയിലേക്ക് നീളുമെന്നിരിക്കെ ഗോകുലത്തിന്റെ വിജയഗോളെത്തി. ഇഞ്ചുറി സമയത്ത്് ഗണേഷന്‍ നേടിയ ഗോളിന് കെഎസ്ഇബിക്ക് മറുപടി ഉണ്ടായിരുന്നില്ല. 

𝐌𝐀𝐋𝐀𝐁𝐀𝐑𝐈𝐀𝐍𝐒 -𝐓𝐇𝐄 𝐔𝐍𝐃𝐈𝐒𝐏𝐔𝐓𝐄𝐃 𝐂𝐇𝐀𝐌𝐏𝐈𝐎𝐍 𝐂𝐋𝐔𝐁 𝐅𝐑𝐎𝐌 𝐊𝐄𝐑𝐀𝐋𝐀 🏆💥 #GKFC #Malabarians #KPL #Champions

Posted by Gokulam Kerala FC on Wednesday, 21 April 2021

ഗോകുലത്തിന്റെ രണ്ടാം കെപിഎല്‍ കിരീടമാണിത്. 2017-18 സീസണിലും ഗോകുലത്തിനായിരുന്നു കിരീടം. കഴിഞ്ഞ വര്‍ഷം ഗോകുലത്തെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീം കിരീടം നേടിയിരുന്നു.

സെമി ഫൈനലില്‍ കേരള യുണൈറ്റഡിനെയാണ് ഗോകുലം തോല്‍പ്പിച്ചത്. റോയല്‍ ബാസ്‌കോ ഒതുക്കങ്ങലിനെതിരെയായിരുന്നു കെഎസ്ഇബിയുടെ ജയം. പെനാല്‍റ്റി ഷൂട്ടൗട്ട മറികടന്നാണ് ഇരുവരും ഫൈനലില്‍ കടന്നത്.

click me!