കേരള പ്രീമിയർ ലീഗ്: ഗോകുലം-കെഎസ്‌ഇബി കലാശപ്പോര് ഇന്ന്

By Web TeamFirst Published Apr 21, 2021, 11:42 AM IST
Highlights

കഴിഞ്ഞ വര്‍ഷം ഗോകുലത്തെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സിനായിരുന്നു കിരീടം.  

കൊച്ചി: കേരള പ്രീമിയർ ലീഗ് ഫുട്ബോളിന്റെ കിരീടപ്പോരാട്ടത്തിൽ ഗോകുലം കേരള ഇന്ന് കെഎസ്‌ഇബിയെ നേരിടും. വൈകിട്ട് 3.45ന് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് കലാശപ്പോരാട്ടം. 

യൂറോപ്യന്‍ സൂപ്പര്‍ ലീഗ്: തുറന്നടിച്ച് പെപ്, ആരാധകരില്ലെങ്കില്‍ ഫുട്ബോള്‍ ഇല്ലെന്ന് റാഷ്‌ഫോര്‍ഡ്

സെമി ഫൈനലിൽ കേരള യുണൈറ്റഡിനെയാണ് ഗോകുലം തോല്‍പ്പിച്ചത്. റോയല്‍ ബാസ്‌കോ ഒതുക്കങ്ങലിനെതിരെയായിരുന്നു കെഎസ്‌ഇബിയുടെ ജയം. പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് ഗോകുലവും കെഎസ്‌ഇബിയും ഫൈനലിലേക്ക് പന്തടിച്ചത്. കഴിഞ്ഞ വര്‍ഷം ഗോകുലത്തെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീമിനായിരുന്നു കിരീടം.  

ത്രില്ലറില്‍ ഗോകുലത്തെ തകര്‍ത്തു; ബ്ലാസ്റ്റേഴ്‌സിന് കേരള പ്രീമിയർ ലീഗ് കിരീടം

click me!