
ബ്യൂണസ് ഐറിസ്: താൻ നേരിട്ടതിൽ ഏറ്റവും മഹാനായ കളിക്കാരനായിരുന്നു മറഡോണയെന്ന് അനുസ്മരിച്ച് വിഖ്യാത ഇംഗ്ലീഷ് ഗോൾകീപ്പർ പീറ്റർ ഷിൽട്ടൺ. അതേസമയം ദൈവത്തിന്റെ കൈപ്രയോഗം പൊറുക്കാൻ ഇന്നും ഷിൽട്ടൺ തയ്യാറല്ല.
'എന്റെ ജീവിതവുമായി നീണ്ട ബന്ധമുണ്ട് മറഡോണയ്ക്ക്. എനിക്കിഷ്ടമല്ലാത്ത തരത്തിലൊന്ന്. പക്ഷെ നിസംശയം പറയാം, ഞാൻ നേരിട്ടവരിൽ ഏറ്റവും മഹാനായ കളിക്കാരനായിരുന്നു മറഡോണ. അകാല വിയോഗത്തിൽ ദുഃഖിതനാണ് ഞാൻ'. 89 ലോകകപ്പ് ക്വാർട്ടർ ഫൈനലിലെ ദൈവത്തിന്റെ കൈ പ്രയോഗത്തിന് മുന്നിന് നിഷ്പ്രഭനായ ഇംഗ്ലീഷ് ഗോൾകീപ്പർ പീറ്റർ ഷിൽട്ടൺ മറഡോണയെ അനുസ്മരിച്ചു.
പ്രതിഭയുടെ ഉൻമാദമായിരുന്നു അയാൾ, ഇതിഹാസമല്ല, ദൈവമാണ് മറഡോണ, വിട
ആ ഗോൾ പിറന്ന നിമിഷവും മറഡോണയുടെ ആഘോഷവും ഇന്നും ഷിൽട്ടൺ ഓർത്തു. ചതിയെന്ന് തന്നെ വിളിച്ചു ആ ഗോൾ നിമിഷത്തെ. അത് തന്നെ ഏറെ കാലം അലട്ടി. ഇപ്പോൾ കള്ളം പറയാനില്ല. മറഡോണ ഒരിക്കലും അതിൽ ക്ഷമ പറഞ്ഞില്ല, പകരം ദൈവത്തിന്റെ കൈയെന്ന് വിളിച്ചു. അത് തെറ്റായിരുന്നുവെന്നും ഷിൽട്ടൺ വിമർശിക്കുന്നു. മറഡോണയുടെ മഹത്വം ചൂണ്ടിക്കാട്ടുമ്പോഴും അദ്ദേഹത്തിന് സ്‌പോർട്സ്മാൻഷിപ്പ് ഇല്ലായിരുന്നുവെന്നും തുറന്നടിക്കുന്നു ഷിൽട്ടൺ അനുസ്മരണ കുറിപ്പിൽ.
'എന്‍റെ ഹീറോ ഇനിയില്ല'; മറഡോണയ്‌ക്ക് വൈകാരിക യാത്രയപ്പുമായി ഗാംഗുലി
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെയാണ് 60 വയസുകാരനായ മറഡോണ വിട പറഞ്ഞത്. രണ്ടാഴ്ച്ചയ്ക്ക് മുമ്പ് അദ്ദേഹം തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. ഇതിഹാസ താരം സുഖംപ്രാപിച്ചുവരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഫുട്ബോള്‍ ലോകത്തെ കണ്ണീരിലാഴ്‌ത്തി മരണ വാര്‍ത്ത അപ്രതീക്ഷിതമായി പുറത്തുവന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!