ബാലണ്‍ ഡി ഓർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഹാരി കെയ്ൻ മികച്ച പുരുഷ താരം, അലക്സിയ പ്യുട്ടയാസ് വനിതാ താരം, മൂന്നാം തവണയും ലമീൻ യമാൽ മികച്ച യുവതാരം

Published : Oct 27, 2026, 05:36 AM IST
Ballon d Or 2026 Winners

Synopsis

ലമീൻ യമാൽ മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി സ്വന്തമാക്കി. 21 വയസ്സിനു താഴെയുള്ള താരങ്ങൾക്കു നൽകുന്ന ഈ പുരസ്കാരത്തിന് തുടർച്ചയായ മൂന്നാം തവണയാണ് 19 വയസുകാരനായ ലമീൻ യമാൽ അർഹനായത്. മികച്ച വനിത യുവതാരത്തിനുള്ള കോപ്പ ട്രോഫി വിക്കി ലോപ്പസ് ആണ് സ്വന്തമാക്കിയത്.

ലണ്ടൻ: കഴിഞ്ഞ സീസണിലെ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരം ഇംഗ്ലണ്ട് താരം ഹാരി കെയ്ൻ സ്വന്തമാക്കി. അലക്സിയ പ്യുട്ടയാസ് മികച്ച വനിത താരമായും തെരഞ്ഞെടുക്കപ്പെട്ടു. ബാർസിനോനയിലെ മികവുറ്റ പ്രകടനം വിലയിരുത്തിയാണ് അലക്സിയ പ്യുട്ടയാസിനെ മികച്ച വനിത താരമായി തെരഞ്ഞെടുത്തത്. ലമീൻ യമാൽ മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി സ്വന്തമാക്കി. 21 വയസ്സിനു താഴെയുള്ള താരങ്ങൾക്കു നൽകുന്ന ഈ പുരസ്കാരത്തിന് തുടർച്ചയായ മൂന്നാം തവണയാണ് 19 വയസുകാരനായ ലമീൻ യമാൽ അർഹനായത്. മികച്ച വനിത യുവതാരത്തിനുള്ള കോപ്പ ട്രോഫി വിക്കി ലോപ്പസ് ആണ് സ്വന്തമാക്കിയത്. 2025ലും വിക്കി ലോപ്പസിനായിരുന്നു വനിത യുവതാരത്തിനുള്ള കോപ്പ ട്രോഫി.

സ്പാനിഷ് ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായ ലൂയിസ് ഡി ലാ ഫ്യുവന്തെ മികച്ച പുരുഷ ഫുട്ബോൾ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച വനിത ഫുട്ബോൾ പരിശീലകനായി സ്പാനിഷ് പ്രഫഷനൽ ഫുട്ബോൾ പരിശീലകൻ പെരെ റോമിയുവാണ് ജേതാവായത്. സ്പെയിൻ ഗോൾ കീപ്പർ ഉനായ് സിമോൻ മികച്ച ഗോൾ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. സ്‌പെയിൻ വനിത ഫുട്ബോൾ ടീമിലെ ഗോൾകീപ്പർ കാറ്റലീന ടോമസ് കാറ്റ കോൾ ലച്ചിനെ മികച്ച വനിത ഗോൾ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. പുരുഷ വിഭാഗത്തിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജി മികച്ച ക്ലബിനുള്ള പുരസ്കാരം വീണ്ടും സ്വന്തമാക്കി. വനിത വിഭാഗത്തിൽ ബാർസിലോനയാണ് ജേതാക്കൾ. ഇംഗ്ലണ്ട് താരം ഹാരി കെയ്ൻ മികച്ച പുരുഷ സ്ട്രൈക്കറായും മെക്സിക്കൻ ഫുട്ബോൾ കളിക്കാരിയായ വെറോണിക്ക ചാർലിൻ കോറലിനെ വനിത സ്ട്രൈക്കറായം തെരഞ്ഞെടുത്തു.

ലണ്ടനിൽ ഇന്ത്യൻ സമയം പുലർച്ചെയാണ് പുരസ്‌കാരദാനച്ചടങ്ങ് നടന്നത്. ബാലണ്‍ ഡി ഓര്‍ ചരിത്രത്തിൽ ആദ്യമായി ഫ്രാൻസിന് പുറത്ത് ഇംഗ്ലണ്ടിലെ 'ലണ്ടൻ പാലാഡിയം' തിയേറ്ററാണ് പുരസ്കാര പ്രഖ്യാപനത്തിന് വേദിയാകുന്നത്. 1956-ൽ ആദ്യ ബാലൺ ഡി ഓർ സ്വന്തമാക്കിയ ഇംഗ്ലീഷ് ഇതിഹാസം സർ സ്റ്റാൻലി മാത്യൂസിനോടുള്ള ആദരസൂചകമായാണ് പുരസ്കാര ചടങ്ങ് ലണ്ടനിലേക്ക് മാറ്റിയത്. നിതാ-പുരുഷ വിഭാഗങ്ങളിലെ ബാലൺ ഡി ഓർ പുരസ്കാരങ്ങൾക്ക് പുറമേ മികച്ച യുവതാരം (കോപ ട്രോഫി), മികച്ച ഗോൾകീപ്പർ (യാഷിൻ ട്രോഫി), മികച്ച പരിശീലകർ, മികച്ച ക്ലബ്ബുകൾ, മികച്ച സ്ട്രൈക്കർ (ഗെർഡ് മുള്ളർ ട്രോഫി) എന്നിവർക്കുള്ള പുരസ്കാരങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങൾ മാനിച്ചു നൽകുന്ന സോക്രട്ടീസ് അവാർഡും ഉൾപ്പെടെ ആകെ 13 പുരസ്കാരങ്ങളാണ് വേദിയിൽ സമ്മാനിക്കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഹോം ഗ്രൗണ്ടില്‍ തുടരെ രണ്ടാം ജയം, കണ്ണൂര്‍ വാരിയേഴ്‌സിനെ കീഴടക്കി മലപ്പുറം മൂന്നാം സ്ഥാനത്ത്‌
യമാൽ, എംബാപ്പെ, ഹാരി കെയ്ൻ?, ബാലണ്‍ ഡി ഓർ ജേതാവിനെ ഇന്നറിയാം; ഇന്ത്യൻ സമയം, കാണാനുള്ള വഴികൾ