ബംഗളൂരുവിന്റെ പ്രതിരോധപ്പൂട്ട് പൊളിച്ച് ഹൈദരാബാദ് എഫ്‌സി; പോയിന്റ് പട്ടികയില്‍ ഒന്നാമത്

Published : Oct 22, 2022, 10:17 PM IST
ബംഗളൂരുവിന്റെ പ്രതിരോധപ്പൂട്ട് പൊളിച്ച് ഹൈദരാബാദ് എഫ്‌സി; പോയിന്റ് പട്ടികയില്‍ ഒന്നാമത്

Synopsis

ഹൈദരാബാദിന്റെ ഗ്രൗണ്ടില്‍ ഹോം ടീമിന്റെ സമ്പൂര്‍ണാധിപത്യമായിരുന്നു. എന്നാല്‍ ഗോള്‍ നേടാന്‍ 83-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ബോര്‍ജ ഹെരേരയുടെ കോര്‍ണര്‍ കിക്കാണ് ഗോളിന് വഴിവച്ചത്.

ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌സിക്കെതിരെ ഹൈദരാബാദ് എഫ്‌സിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഹൈദരാബാദിന്റെ ജയം. ഹൈദരാബാദിന്റെ സമ്പൂര്‍ണാധിപത്യം കണ്ട മത്സരത്തില്‍ ബര്‍ത്തളൊമ്യൂ ഒഗ്‌ബെച്ചെയാണ് ഗോള്‍ നേടിയത്. ജയത്തോടെ നിലവിലെ ചാംപ്യന്മാരായ ഹൈദരാബാദ് ഒന്നാമതെത്തി. മൂന്ന് മത്സരങ്ങളില്‍ ഏഴ് പോയിന്റാണ് അവര്‍ക്കുള്ളത്. ഇത്രയും മത്സരങ്ങളില്‍ നാല് പോയിന്റുള്ള ബംഗളൂരു നാലാമതാണ്. സുനില്‍ ഛേത്രിയുടെയും സംഘത്തിന്റേയും ആദ്യ തോല്‍വിയാണിത്. 

ഹൈദരാബാദിന്റെ ഗ്രൗണ്ടില്‍ ഹോം ടീമിന്റെ സമ്പൂര്‍ണാധിപത്യമായിരുന്നു. എന്നാല്‍ ഗോള്‍ നേടാന്‍ 83-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ബോര്‍ജ ഹെരേരയുടെ കോര്‍ണര്‍ കിക്കാണ് ഗോളിന് വഴിവച്ചത്. കിക്ക് കയ്യിലൊതുക്കുന്നതില്‍ ബംഗളൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സന്ധുവിന് പിഴവ് സംഭവിച്ചു. മുതലെടുത്ത ഒഗ്‌ബെച്ചെ ഹെഡ് ചെയ്തു വല കുലുക്കി. ഏഴ് മിനിറ്റ് സമയം ബാക്കിയുണ്ടായിരുന്നെങ്കിലും തിരിച്ചടിക്കാന്‍ ബംഗളൂരുവിന് സാധിച്ചില്ല. 

മുംബൈ- ജംഷഡ്പൂര്‍ സമനില

ഇന്ന് നടന്ന ആദ്യം മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയും ജംഷഡ്പൂര്‍ എഫ്‌സിയും ഓരോ ഗോളടിച്ച് പിരിഞ്ഞിരുന്നു. ലാലിയന്‍സ്വാല ചാങ്‌തെ മുംബൈകക് ലീഡ് നല്‍കി. എന്നാല്‍ ഡാനിയേല്‍ ചിമ ചുക്‌വു ഗോള്‍ നേടി ജംഷഡ്പൂര്‍ സമനില കണ്ടെത്തി. മുംബൈയുടെ ഹോം ഗ്രൗണ്ടിലായിരുന്നു മത്സരം. 

ഇങ്ങനെയുണ്ടോ ഒരു പുറത്താകല്‍! നിസ്സഹായനായി ചെറു ചിരിയോടെ ഡേവിഡ് വാര്‍ണര്‍ പുറത്തേക്ക് - വീഡിയോ കാണാം

ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തില്‍ എട്ടാം മിനിറ്റിലാണ് ചാങ്‌തെ മുംബൈക്കായി വല കുലുക്കിയത്. ഗ്രേഗ് സ്റ്റിവാര്‍ട്ടിന്റെ അസിസ്റ്റിലായിരുന്ന ഗോള്‍. മധ്യനിര താരം അഹ്മ്മദ് ജഹൂഹിന്റെ പാസ് സ്വീകരിച്ച സ്റ്റിവാര്‍ട്ട് വലത് വിംഗില്‍ നിന്ന് നിലംപറ്റെയുള്ള പാസ് കൊടുത്തു. ബോക്‌സില്‍ നിന്ന് സ്ലൈഡ് ചെയ്ത ചാങ്‌തെ ആദ്യ ടച്ചില്‍ തന്നെ ഗോള്‍വര കടത്തി.

എന്നാല്‍ നാല് മിനിറ്റ് മാത്രമായിരുന്നു ഗോള്‍ ആഘോഷത്തിന് ആയുസ്. ത്രോ ബോള്‍ സ്വീകരിച്ച വെല്ലിംഗ്ടണ്‍ സിറിനോ വലത് വിംഗില്‍ നിന്ന് പന്ത് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കി. ജംഷഡ്പൂര്‍ താരം ഹാരി സോയര്‍ പന്ത് ഹെഡ് ചെയ്തു. പന്ത് ചുക്‌വുയിലേക്ക്. ഒരു ഹെഡ്ഡറിലൂടെ ചുക്‌വു ജംഷഡ്പൂരിന് സമനില സമ്മാനിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ആശാനെ മെസി ചതിച്ചു'; മാര്‍ച്ചിലും കേരളത്തിലേക്കില്ല, വരുമെന്ന് ഉറപ്പ് പറഞ്ഞ മന്ത്രിയും സൈലന്‍റ്
മിറാക്കിള്‍ അല്ല, ഡിസാസ്റ്ററായി റയല്‍ മാഡ്രിഡ്! ആർബലോവയ്ക്ക് ആദ്യ ചുവട് പിഴക്കുമ്പോള്‍;