
കോഴിക്കോട്: ആദ്യമായി ഐ ലീഗ് കിരീടം കേരളത്തിലെത്തിച്ച ഗോകുലം കേരള എഫ്സിക്ക് വൻ വരവേൽപ്പ്. വൈകിട്ട് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ താരങ്ങളെ നിറഞ്ഞ കരഘോഷത്തോടെയാണ് ആരാധകർ വരവേറ്റത്.
പ്രിയ താരങ്ങളെ കാണാൻ കരിപ്പൂർ വിമാനത്താവളത്തിൽ ആരാധകരുടെ കൂട്ടമെത്തി. ഐ ലീഗ് കപ്പുമായി ടീമംഗങ്ങൾ എത്തിയതോടെ ആരാധകർ ആവേശത്തിലായി. ആരാധകരുടെ സന്തോഷത്തിൽ പങ്കുചേർന്ന് മലബാറിയൻസും. ഇത് സന്തോഷത്തിന്‍റെ നിമിഷമെന്ന് കോച്ച് വിഞ്ചെൻസോ ആൽബർട്ടോ അനൈസോ പറഞ്ഞു. സ്വപ്നതുല്യമായ നേട്ടമെന്ന് താരങ്ങളും പ്രതികരിച്ചു.
അവസാന മത്സരത്തില്‍ മണിപ്പുർ ക്ലബ് ട്രാവു എഫ്സിയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ഗോകുലം കിരീടം നേടിയത്. കൊൽക്കത്തയിലെ കെബികെ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം നാലു ഗോളുകൾ തിരിച്ചടിച്ചാണ് ഗോകുലം ലീഗില്‍ 29 പോയന്‍റുമായി ജയവും കിരീടവും സ്വന്തമാക്കിയത്.
ചരിത്രനേട്ടം; ഐ ലീഗ് കിരീടം ഗോകുലം എഫ് സിക്ക്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!