Asianet News MalayalamAsianet News Malayalam

ചരിത്രനേട്ടം; ഐ ലീഗ് കിരീടം ഗോകുലം എഫ് സിക്ക്

കൊൽക്കത്തയിലെ കെബികെ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്നശേഷം നാലു ഗോളുകള്‍ തിരിച്ചടിച്ചാണ് ഗോകുലം ലീഗില്‍ 29 പോയന്‍റുമായി ജയവും കിരീടവും സ്വന്തമാക്കിയത്.

Gokulam Kerala FC vs wins I-League title beat Tiddim Road Athletic Union 4-1
Author
Kolkata, First Published Mar 27, 2021, 7:07 PM IST

കൊല്‍ക്കത്ത: ഐ ലീഗില്‍ ചരിത്ര നേട്ടവുമായി ഗോകുലം കേരള എഫ് സി. ലീഗിലെ അവസാന മത്സരത്തില്‍  മണിപ്പു‍ർ ക്ലബ് ട്രാവു എഫ്സിയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത ഗോകുലം ഐ ലീഗ് നേടി. ഐ ലീഗ് ചരിത്രത്തില്‍ കിരീടം നേടുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ ടീമാണ് ഗോകുലം.

കൊൽക്കത്തയിലെ കെബികെ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്നശേഷം നാലു ഗോളുകൾ തിരിച്ചടിച്ചാണ് ഗോകുലം ലീഗില്‍ 29 പോയന്‍റുമായി ജയവും കിരീടവും സ്വന്തമാക്കിയത്.

Gokulam Kerala FC vs wins I-League title beat Tiddim Road Athletic Union 4-1

23-ാം മിനിറ്റില്‍ ബിദ്യാസാഗര്‍ സിംഗിന്‍റെ ഗോളിലൂടെ മുന്നിലെത്തിയ ട്രാവു എഫ്സി 69-ാ ം മിനിറ്റ് വരെ ലീഡ് നിലനിര്‍ത്തി. ഇതിനിടെ 67-ാം മിനിറ്റില്‍ ട്രാവു എഫ്‌സിയുടെ ഡെന്നിസ് ഗ്രൗണ്ടെക് റോസ് നേടിയ ഗോള്‍ ക്രോസിന് മുമ്പ് പന്ത് പുറത്തുപോയതിനാല്‍ ലൈന്‍ റഫറി നിഷേധിച്ചു. ഇതിന് തൊട്ടുപിന്നാലെ 69-ാം മിനിറ്റില്‍  ഫ്രീ കിക്കില്‍ നിന്ന് അഫ്ഗാന്‍ താരം ഷെരീഫ് മുഹമ്മദാണ് ഗോകുലത്തിന്‍റെ സമനില ഗോള്‍ നേടിയത്.

Gokulam Kerala FC vs wins I-League title beat Tiddim Road Athletic Union 4-1

സമനില ഗോളിന് പിന്നാലെ ഒന്നിന് പിന്നാലെ ഒന്നായി ആക്രമണം അഴിച്ചുവിട്ട ഗോകുലം 75-ാം മിനിറ്റില്‍ മലയാളി താരം എമില്‍ ബെന്നിയിലൂടെലീഡെടുത്തു. 77-ാം മിനിറ്റില്‍ ഡെന്നീസ് അഗ്യാരയിലൂടെ ഗോകുലം ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഒടുവില്‍ ഇഞ്ചുറി ടൈമിന്‍റെ അവസാന നിമിഷം റഷീദിലൂടെ ഗോകുലും ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ആദ്യ റൗണ്ടില്‍ ഗോകുലം ട്രാവുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios