കിരീടവും പുതുചരിത്രവും അരികെ; ഐ ലീഗില്‍ ഗോകുലത്തിന് ഇന്ന് 'ഫൈനല്‍'

By Web TeamFirst Published Mar 27, 2021, 10:29 AM IST
Highlights

ഇന്ത്യൻ ഫുട്ബോളിൽ പുതുചരിത്രമെഴുതാൻ ഗോകുലം കേരളത്തിന് ബാക്കി ഒറ്റക്കളി, ഒറ്റ ജയം.

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളിൽ ചരിത്രം കുറിക്കാൻ ഗോകുലം കേരള ഇന്നിറങ്ങുന്നു. സീസണിലെ അവസാന മത്സരത്തിൽ ഇന്ന് ട്രാവു എഫ് സിയെ തോൽപിച്ചാൽ ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ടീമെന്ന നേട്ടം ഗോകുലത്തിന് സ്വന്തമാവും.

ഇന്ത്യൻ ഫുട്ബോളിൽ പുതുചരിത്രമെഴുതാൻ ഗോകുലം കേരളത്തിന് ബാക്കി ഒറ്റക്കളി, ഒറ്റ ജയം. കൊൽക്കത്തയിൽ ഗോകുലത്തെ കാത്തിരിക്കുന്നത് കേരള ഫുട്ബോളിൽ ആർക്കും കൈയെത്തിപ്പിടിക്കാനാവാത്ത നേട്ടം. അവസാന റൗണ്ട് പോരാട്ടങ്ങൾക്ക് വിസിൽ മുഴങ്ങുമ്പോൾ ഫോട്ടോ ഫിനിഷിലാണ് ഐ ലീഗ്. ഗോകുലത്തിനും എതിരാളികളായ ട്രാവുവിനും ചർച്ചിൽ ബ്രദേഴ്സിനും 26 പോയിന്റ് വീതം. 

നേ‍ർക്കുനേർ കണക്കിലെ മികവിൽ ഗോകുലം ഒന്നും ചർച്ചിൽ രണ്ടും ട്രാവു മൂന്നും സ്ഥാനങ്ങളിൽ. ട്രാവുവിനെ തോൽപിച്ചാൽ ഗോകുലം ഐ ലീഗ് ചാമ്പ്യൻമാർ. മത്സരം സമനിലയിലായാലും ഗോകുലത്തിന് കിരീടസാധ്യതയുണ്ട്. റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെ ചർച്ചിൽ ജയിക്കാതിരുന്നാലും കിരീടം കേരളത്തിലേക്കെത്തും. ഗോകുലത്തെ ട്രാവു തോൽപിച്ചാൽ കപ്പ് മണിപ്പൂരിലേക്ക്. 

ഗോകുലം ട്രാവു മത്സരം സമനിലയിലാവുകയും പഞ്ചാബിനെ തോൽപിക്കുകയും ചെയ്താൽ ചർച്ചിൽ ബ്രദേഴ്സായിരിക്കും ചാമ്പ്യൻമാർ. അവസാന നാല് കളിയിലും തോൽവി അറിയാത്ത ഗോകുലം 27 ഗോളുമായാണ് കപ്പിനരികെ എത്തിയിരിക്കുന്നത്. 4-3-3 ശൈലിയിൽ കളിക്കുന്ന ഗോകുലം ഫൈനലിന് തുല്യമായ അവസാന മത്സരത്തിലും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ഫിലിപ് അ‍ഡ്ജ, ഡെന്നിസ് അന്റ്‍വി കൂട്ടുകെട്ടിനെ. രണ്ട് കളിയും തുടങ്ങുക വൈകിട്ട് അഞ്ചിനാണ്.

കോലിക്ക് വീണ്ടും സങ്കട വാര്‍ത്ത; അതിനിടെ ഒരു ചരിത്രനേട്ടവും

click me!