I-League: കൂടുതല്‍ കളിക്കാര്‍ക്ക് കൊവിഡ്; ഐ ലീഗ് ഫുട്ബോള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു

Published : Jan 03, 2022, 09:53 PM ISTUpdated : Jan 03, 2022, 09:54 PM IST
I-League: കൂടുതല്‍ കളിക്കാര്‍ക്ക് കൊവിഡ്; ഐ ലീഗ് ഫുട്ബോള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു

Synopsis

ടീമുകളുടെ കൂടെ അനുമതിയോടെയാണ് മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കുന്നതെന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി. നാലാഴ്ചക്കുശേഷം സ്ഥിതി വിലയിരുത്തുമെന്നും തുടര്‍ന്ന് മാത്രമെ മത്സരങ്ങള്‍ എപ്പോള്‍ നടത്താനാകുമെന്ന് പറയാനാകൂവെന്നും ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

കൊല്‍ക്കത്ത: ഐ ലീഗ്(I-League) ഫുട്ബോൾ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിർത്തിവച്ചു. കുറഞ്ഞത് ആറാഴ്ചത്തേക്ക് ആണ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. ടീമുകളുടെ ബയോ ബബ്ബിളിൽ അൻപതിലേറെ താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണിത്. മൂന്ന് ടീമുകളിലെ അഞ്ച് താരങ്ങൾക്കും ഒരു സപ്പോർട്ട് സ്റ്റാഫിനും കൊവിഡ് ബാധിച്ചതോടെ നേരത്ത ജനുവരി ആറ് വരെ മത്സരങ്ങൾ നിർത്തിവച്ചിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് കൂടുതൽ താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിതരായ താരങ്ങളുടെ ഐസൊലേഷൻ പൂർത്തിയായതിന് ശേഷമേ മത്സരങ്ങൾ എന്ന് പുനരാരംഭിക്കണമെന്ന് തീരുമാനിക്കൂ. താരങ്ങൾ താമസിക്കുന്ന ഹോട്ടൽ ജീവനക്കാരിലൂടെ കൊവിഡ് പടർന്നുവെന്നാണ് കരുതുന്നത്.

ടീമുകളുടെ കൂടെ അനുമതിയോടെയാണ് മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കുന്നതെന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി. നാലാഴ്ചക്കുശേഷം സ്ഥിതി വിലയിരുത്തുമെന്നും തുടര്‍ന്ന് മാത്രമെ മത്സരങ്ങള്‍ എപ്പോള്‍ നടത്താനാകുമെന്ന് പറയാനാകൂവെന്നും ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

കേരളത്തില്‍ നിന്നുള്ള ഗോകുലം കേരള എഫ് സി ഉള്‍പ്പെടെ 13 ടീമുകളാണ് മൂന്ന് വേദികളിലായി നടക്കുന്ന ഇത്തവണത്തെ ഐ ലീഗില്‍ മാറ്റുരക്കുന്നത്. കൊല്‍ക്കത്തയിലെ മോഹന്‍ ബഗാന്‍ ഗ്രൗണ്ട്, കല്യാണി സ്റ്റേഡിയം, നൈഹാതി സ്റ്റേഡിയം എന്നിവിടങ്ങളിലായിരുന്നു മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച