ഐ ലീഗ് ടീമുകള്‍ സൂപ്പര്‍ കപ്പില്‍ നിന്ന് പിന്‍മാറുന്നു

Published : Mar 13, 2019, 12:17 PM IST
ഐ ലീഗ് ടീമുകള്‍ സൂപ്പര്‍ കപ്പില്‍ നിന്ന് പിന്‍മാറുന്നു

Synopsis

സൂപ്പർ കപ്പിൽ നിന്ന് പിൻമാറുകയാണെന്ന് മിന‍ർവ പഞ്ചാബും മോഹൻ ബഗാനും ഫുട്ബോൾ ഫെഡറേഷനെ അറിയിച്ചു. മറ്റ് അഞ്ച് ടീമുകളും ഇതേ നിലപാടിലാണ്.

കൊച്ചി: സൂപ്പർ കപ്പിന് രണ്ടുദിവസം മാത്രം ശേഷിക്കേ ഐലീഗ് ടീമുകൾ ടൂർണമെന്റിൽ നിന്ന് പിൻമാറുന്നു. ഗോകുലം കേരള ഉൾപ്പടെ ഏഴ് ടീമുകളാണ് സൂപ്പര്‍ കപ്പില്‍ നിന്ന് പിൻമാറുന്നത്. ഐ ലീഗ് ടീമുകൾക്ക് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ മതിയായ പരിഗണന നൽകുന്നില്ലെന്ന് ആരോപിച്ചാണ് നടപടി.

സൂപ്പർ കപ്പിൽ നിന്ന് പിൻമാറുകയാണെന്ന് മിന‍ർവ പഞ്ചാബും മോഹൻ ബഗാനും ഫുട്ബോൾ ഫെഡറേഷനെ അറിയിച്ചു. മറ്റ് അഞ്ച് ടീമുകളും ഇതേ നിലപാടിലാണ്. ഐ ലീഗ് ക്ലബുകളായ റിയൽ കശ്മീർ, ഷില്ലോംഗ് ലജോംഗ്, ചർച്ചിൽ ബ്രദേഴ്സ്, ഇന്ത്യൻ ആരോസ് എന്നിവർ മാത്രമാണ് സൂപ്പർ കപ്പിൽ കളിക്കുക.

വെള്ളിയാഴ്ച മുതൽ ഏപ്രിൽ 13 വരെ ഭുവനേശ്വറിലാണ് സൂപ്പർ കപ്പ് നടക്കേണ്ടത്. ഐ ലീഗിലെയും ഐ എസ് എല്ലിലെയും ടീമുകളാണ് സൂപ്പർ കപ്പിൽ കളിക്കേണ്ടത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

യുദ്ധഭീതിക്കിടെ ഏഷ്യൻ കപ്പില്‍ ദേശീയ ഗാനം ആലപിക്കാതെ ഇറാൻ വനിതാ ഫുട്ബോൾ ടീമിന്‍റെ നിശബ്ദ പ്രതിഷേധം
ഫുട്ബോള്‍ ലോകകപ്പിൽ നിന്ന് ഇറാൻ പുറത്തേക്ക്?, കടുത്ത തീരുമാനവുമായി ഫെഡറേഷൻ; പകരക്കാരായി എത്തുക ഈ രാജ്യം