നിർണായക മത്സരത്തിൽ റയൽ സോസിഡാഡിനെ അത്‍ലറ്റികോ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അത്‍ലറ്റികോയുടെ ജയം.

മാഡ്രിഡ്: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ അത്‍ലറ്റിക്കോ മാ‍ഡ്രിഡ് കിരീടത്തിനരികെ. നിർണായക മത്സരത്തിൽ റയൽ സോസിഡാഡിനെ അത്‍ലറ്റികോ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അത്‍ലറ്റികോയുടെ ജയം. അത്‍ലറ്റികോ മാഡ്രിഡിനായി 16-ാം മിനിറ്റിൽ കരാസ്കോയും 28-ാം മിനിറ്റിൽ കോറിയയും ഗോൾ കണ്ടെത്തി.

ജയത്തോടെ 36 കളികളിൽ നിന്ന് അത്‍ലറ്റികോ മാഡ്രിഡിന് 80 പോയിന്റായി. 

റയല്‍ കളത്തിലേക്ക്

അതേസമയം ലീഗിൽ കിരീട പ്രതീക്ഷ നിലനിർത്താൻ റയൽ മാഡ്രിഡ് ഇന്നിറങ്ങും. റയൽ എവേ മത്സരത്തിൽ ഗ്രനാഡയെ നേരിടും. ഇന്ത്യൻ സമയം രാത്രി ഒന്നരയ്‌ക്കാണ് കളി തുടങ്ങുക. 35 കളികളിൽ നിന്ന് 75 പോയിന്റുള്ള റയൽ നിലവിൽ മൂന്നാമതാണ്. രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണയ്‌ക്ക് 36 കളികളിൽ 76 പോയിന്റുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona