കളിക്കാരുടെ ജാതകം നോക്കി ടീമിനെ തെരഞ്ഞെടുക്കുന്നു, ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലകനെതിരെ ഗുരുതര ആരോപണം

Published : Sep 12, 2023, 05:46 PM IST
കളിക്കാരുടെ ജാതകം നോക്കി ടീമിനെ തെരഞ്ഞെടുക്കുന്നു, ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലകനെതിരെ ഗുരുതര ആരോപണം

Synopsis

അഫ്ഗാനിസ്ഥാനെതിരായ മത്സരദിവസം ഒരു മണിക്കൂബര്‍ മുമ്പ് ഇന്ത്യന്‍ ഇലവനില്‍ ഉറപ്പായും കളിക്കുമെന്ന് കരുതിയ രണ്ട് കളിക്കാര്‍ ഒഴിവാക്കപ്പെട്ടു.ജോത്സ്യന്‍റെ ഉപദേശപ്രകാരമായിരുന്നു ഇത്. മുന്‍ ക്രൊയേഷ്യന്‍ താരമായ സ്റ്റിമാക്കും ജോത്സ്യന്‍ ഭൂപേഷ് ശര്‍മയും തമ്മില്‍ മെയ്-ജൂണ്‍ മാസങ്ങള്‍ക്കിടക്ക് നൂറു കണക്കിന് സന്ദേശങ്ങളാണ് ഇത്തരത്തില്‍ കൈമാറിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദില്ലി: ഫിഫ റാങ്കിലും രാജ്യാന്തര ഫുട്ബോളിലും മികച്ച പ്രകടനം തുടരുന്ന ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ നാണംകെടുത്തുന്ന ആരോപണവുമായി പുതിയ റിപ്പോര്‍ട്ട്. ജൂണില്‍ നടന്ന ഏഷ്യാ കപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഇന്ത്യന്‍ ടീമിലെ കളിക്കാരെ തെര‍ഞ്ഞെടുക്കുന്നതിന് മുമ്പ് ദേശീയ ടീം പരിശീലകനായ ഇഗോര്‍ സ്റ്റിമാക്ക് ഡല്‍ഹിയിലുള്ള ഒരു ജോത്സ്യന്‍റെ സഹായം തേടിയെന്നും കളിക്കാരും ജാതകം നോക്കിയാണ് ടീമിനെ തെരഞ്ഞെടുത്തതെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ജൂണ്‍ 11ന് കൊല്‍ക്കത്തയില്‍ നടന്ന അഫ്ഗാനിസ്ഥാനെതിരായ ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിന് രണ്ട് ദിവസം മുമ്പാണ് പ്ലേയിംഗ് ഇലവനില്‍ കളിക്കാന്‍ സാധ്യതയുള്ള കളിക്കാരുടെ ജാതകം നോക്കണമെന്ന് സ്റ്റിമാക്ക് ഡല്‍ഹിയിലെ ഭൂപേഷ് ശര്‍മയെന്ന ജോത്സ്യനോട് ആവശ്യപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനിലെ ഉന്നതനാണ് സ്റ്റിമാക്കിന് ജോത്സ്യനെ പരിചയപ്പെടുത്തിക്കൊടുത്തതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ജോത്സ്യന് സ്റ്റിമാക്ക് കൈമാറിയ ലിസ്റ്റിലുള്ള കളിക്കാരുടെ ജാതകം നോക്കനായിരുന്നു ഭൂപേഷ് ശര്‍മയോട് ആവശ്യപ്പെട്ടത്. അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കളിക്കാന്‍ സാധ്യതയുള്ള കളിക്കാരുടെ ലിസ്റ്റാണ് സ്റ്റിമാക്ക് ജോത്സ്യന് കൈമാറിയത്. മണിക്കൂറുകള്‍ക്കും ഗൃഹനില അനുസരിച്ച് ഓരോരുത്തരുടെയും പേരിന് നേര്‍ക്ക് കൊള്ളാം, നല്ല പ്രകടനം നടത്തും, അമിത ആത്മവിശ്വാസം ഒഴിവാക്കണം, ശരാശരിയിലും താഴെയുള്ള പ്രകടനമായിരിക്കും, നല്ല പ്രകടനമായിരിക്കുമെങ്കിലും ആക്രമണോത്സുകത ഒഴിവാക്കണം, നല്ല ദിവസമായിരിക്കില്ല എന്നിങ്ങനെ കുറിച്ച് നല്‍കി.

ട്രാന്‍സ്ഫർ വിപണിയിൽ റെക്കോർഡിട്ട് സൗദി ലീഗ്, പ്രീമിയർ ലീഗിന് തൊട്ടുപിന്നിൽ

അഫ്ഗാനിസ്ഥാനെതിരായ മത്സരദിവസം ഒരു മണിക്കൂബര്‍ മുമ്പ് ഇന്ത്യന്‍ ഇലവനില്‍ ഉറപ്പായും കളിക്കുമെന്ന് കരുതിയ രണ്ട് കളിക്കാര്‍ ഒഴിവാക്കപ്പെട്ടു.ജോത്സ്യന്‍റെ ഉപദേശപ്രകാരമായിരുന്നു ഇത്. മുന്‍ ക്രൊയേഷ്യന്‍ താരമായ സ്റ്റിമാക്കും ജോത്സ്യന്‍ ഭൂപേഷ് ശര്‍മയും തമ്മില്‍ മെയ്-ജൂണ്‍ മാസങ്ങള്‍ക്കിടക്ക് നൂറു കണക്കിന് സന്ദേശങ്ങളാണ് ഇത്തരത്തില്‍ കൈമാറിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജോര്‍ദ്ദാനുമായുള്ള സൗഹൃദ മത്സരമടക്കം നാലു രാജ്യാന്തര മത്സരങ്ങളാണ് ഇന്ത്യ ഇക്കാലയളവില്‍ കളിച്ചത്. ഓരോ മത്സരത്തിന് മുമ്പും സ്റ്റിമാക്ക് ജോത്സ്യനുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. ഇന്ത്യന്‍ ടീമിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളാണ് പുറത്തു നിന്നുള്ള ഒരാള്‍ക്ക് സ്റ്റിമാക്ക് കൈമാറിയതെന്നും ഇത് ദുരുപയോഗം ചെയ്യപ്പെട്ടിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അര്‍ജന്റീന പാടുപെടും! ബൊളിവീയക്കെതിരെ മത്സരം സമുദ്രനിരപ്പില്‍ നിന്ന് 3000 അടി മുകളില്‍! മെസി കളിച്ചേക്കില്ല

അഫ്ഗാനിസ്ഥാനെതിരായ മത്സരശേഷം തന്‍റെ പ്രവചനം എങ്ങനെയുണ്ടായിരുന്നുവെന്ന് ഭൂപേഷ് ശര്‍മ സ്റ്റിമാക്കിനോട് ചോദിച്ചിരുന്നു.എല്ലാം വളരെ ശരിയായിരുന്നുവെന്നും നേരില്‍ക്കാണുമ്പോള്‍ എല്ലാം പറയാമെന്നും സന്ദേശത്തില്‍ സ്റ്റിമാക്ക് പറയുന്നുണ്ട്.പിറ്റേന്ന് ഇരുവരും നേരില്‍ക്കാണുകയും ഹോങ്കോംഗിനെതിരായ മത്സരത്തിനുള്ള ഇന്ത്യന്‍ ഇലവനെ തീരുമാനിക്കുകയും ചെയ്തു.ആ മത്സരം ജയിച്ച ഇന്ത്യ ഏഷ്യാ കപ്പിന് യോഗ്യത നേടി.ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് സ്റ്റിമാക്കോ ശര്‍മയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍
പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തര്‍ കളത്തില്‍; ലാ ലിഗയില്‍ ബാഴ്‌സലോണ ഇന്നിറങ്ങും