നെയ്മര്‍ ജൂനിയര്‍,കരീം ബെൻസേമ,സാദിയോ മാനേ,റിയാദ് മെഹറേസ് തുടങ്ങി ആരെയും ഞെട്ടിപ്പിക്കുന്ന ട്രാൻസഫറുകളാണ് നടന്നത്. ഫ്രഞ്ച് ലീഗാണ് പണം വാരിയെറിഞ്ഞവരിൽ മൂന്നാമത്. ആകെ ചെലവിട്ടത് 859 ദശലക്ഷം ഡോളര്‍.നാലാമത് ജര്‍മ്മൻ ലീഗാണ്. ചെലവഴിച്ചത് 762 ദശലക്ഷം ഡോളര്‍.
റിയാദ്: സര്‍വ്വകാല റെക്കോര്‍ഡിട്ട് ഇത്തവണത്തെ സമ്മര്‍ ട്രാൻസ്ഫര്‍ വിപണി. ഫുട്ബോൾ മൈതാനത്തെന്ന പോലെ ക്ലബുകൾ താരങ്ങൾക്കായും വാശിയോടെ മത്സരിച്ചപ്പോൾ 61,118 കോടിയുടെ താരകൈമാറ്റമാണ് ഇത്തവണ നടന്നതെണ് ഫിഫ വ്യക്തമാക്കി. ഫുട്ബോൾ സമ്മര്‍ ട്രാൻസഫര്‍ വിപണിയിലെ റെക്കോര്‍ഡാണിത്.
ജൂലൈ ഒന്നിന് തുടങ്ങി സെപ്റ്റംബര്‍ ഒന്ന് വരെ നീണ്ട ട്രാന്‍സ്‌ഫര്‍ വിപണിയിൽ 61,118 കോടി രൂപയാണ് ക്ലബ്ബുകള്‍ താരങ്ങൾക്കായി ചെലവഴിച്ചത്.10125 താരങ്ങൾ പുതിയ കൂടാരം തേടി. 200 കോടി ഡോളര്‍ മുടക്കിയ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകൾ തന്നെയാണ് മുന്നിൽ. 449 താരങ്ങൾക്കായാണ് ഇത്രയും തുക മുടക്കിയത്. .മൊയ്സസ് കയ്സീഡോ, ഡെക്ലാൻ റൈസ്, മേസൻ മൗണ്ട്,കൈ ഹവാര്‍ഡ്സ്,അലക്സിസ് മാക് അലിസ്റ്റര്‍ എന്നിവരാണ് പ്രീമിയര്‍ ലീഗിലെ വിലയേറിയ താരങ്ങൾ.
വമ്പൻ താരങ്ങളെ എത്തിച്ച് ഞെട്ടിച്ച സൗദി പ്രോ ലീഗാണ് പട്ടികയിൽ രണ്ടാമത്.875 ദശലക്ഷം ഡോളറാണ് സൗദി ഭരണകൂടത്തിന്‍റെ തന്നെ പിന്തുണയുള്ള ക്ലബുകൾ താരങ്ങള്‍ക്കായി പൊടിച്ചത്. നെയ്മര്‍ ജൂനിയര്‍, കരീം ബെൻസേമ,സാദിയോ മാനേ,റിയാദ് മെഹറേസ് തുടങ്ങി ആരെയും ഞെട്ടിപ്പിക്കുന്ന ട്രാൻസ്ഫറുകളാണ് സൗദി ലീഗില്‍ ഇത്തവണ നടന്നത്. ഫ്രഞ്ച് ലീഗാണ് പണം വാരിയെറിഞ്ഞവരിൽ മൂന്നാമത്. ആകെ ചെലവിട്ടത് 859 ദശലക്ഷം ഡോളര്‍.നാലാമത് ജര്‍മ്മൻ ലീഗാണ്. ചെലവഴിച്ചത് 762 ദശലക്ഷം ഡോളര്‍.
താരങ്ങളെ വിറ്റ വകയിൽ ഒരു ബില്ല്യണ്‍ ഡോളറിലധികം രൂപ കിട്ടുകയും ചെയ്തു. ഇതുമൊരു റെക്കോര്‍ഡാണ്.711 ദശലക്ഷം ഡോളര്‍ മുടക്കിയ ഇറ്റലിയൻ ലീഗ് അഞ്ചും 409 ദശലക്ഷം ഡോളര്‍ മുടക്കിയ ലാലീഗ ആറും സ്ഥാനത്താണ്. പി എസ് ജിയില്‍ നിന്ന് കിലിയന്‍ എംബാപ്പെ റയല്‍ മാഡ്രിഡിലേക്ക് കൂടുമാാറുമെന്ന ചര്‍ച്ചകള്‍ ഇത്തവണയും സജീവമായിരുന്നെങ്കിലും കൂടുമാറ്റം നടന്നില്ല.
