India Football : ചതുര്‍രാഷ്ട്ര വനിതാ ഫുട്‌ബോളില്‍ ബ്രസീലിനെതിരെ ഇന്ത്യക്ക് തോല്‍വി

By Web TeamFirst Published Nov 26, 2021, 9:57 AM IST
Highlights

രണ്ടാം പകുതിയില്‍ ആതിഥേയര്‍ നാല് ഗോള്‍ കൂടി വിജയം പൂര്‍ത്തിയാക്കി. പ്യാരി ക്‌സാസ ഇന്ത്യയുടെ ആശ്വാസഗോള്‍ നേടി.

റിയോ ഡി ജനീറോ: ചതുര്‍രാഷ്ട്ര വനിതാ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബ്രീസിലിനെതിരെ ഇന്ത്യക്ക് തോല്‍വി. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ വനിതകളുടെ തോല്‍വി. ആദ്യ പകുതിയില്‍ ബ്രസീസില്‍ 2-1ന് മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ ആതിഥേയര്‍ നാല് ഗോള്‍ കൂടി വിജയം പൂര്‍ത്തിയാക്കി. പ്യാരി ക്‌സാസ ഇന്ത്യയുടെ ആശ്വാസഗോള്‍ നേടി. കെരോളി ഫെറസ് ബ്രസീലിനായി രണ്ട് ഗോള്‍ നേടി. ദെബോറ ഒളിവേര, ജിയോവാന കോസ്റ്റ, അരിയഡിന ബോര്‍ജസ്, ഗെയ്‌സെ ഫെരൈറ എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകള്‍.

മത്സരത്തിന്റെ ഒന്നാം മിനിറ്റില്‍ തന്നെ ഒളിവേര ബ്രസീലിനെ മുന്നിലെത്തിച്ചു. എന്നാല്‍ ബ്രസീലിനെ ഞെട്ടിച്ച് പ്യാരി ഇന്ത്യയെ ഒപ്പമെത്തിച്ചു. എട്ടാം മിനിറ്റിലായിരുന്നു പ്യാരിയുടെ ഗോള്‍. 15-ാം മിനിറ്റില്‍ അഞ്ജുവിന്റെ ഗോള്‍ശ്രമം ബ്രസീലിയന്‍ പ്രതിരോധം തടഞ്ഞു. 

26-ാം മിനിറ്റില്‍ മനീഷയുടെ വലങ്കാലന്‍ ഷോട്ട് ബ്രസീലിയന്‍ ബ്ലോക്ക് ചെയ്യപ്പെട്ടു. എന്നാല്‍ 36-ാം മിനിറ്റില്‍ കോസ്റ്റയിലൂടെ ബ്രസീല്‍ ഒരിക്കല്‍കൂടി മുന്നിലെത്തി. 42-ാ മിനിറ്റില്‍ അഞ്ജുവിന്റെ വോളി പുറത്തേക്ക്. പിന്നീട്   ബ്രസീലിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.  

52-ാം മിനിറ്റില്‍ ബോര്‍ജസ് ബ്രസീലിനായി ലീഡുയര്‍ത്തി. രണ്ട് മിനിറ്റുകള്‍ക്ക് ശേഷം ഫെറസ് ഗോള്‍നില 4 ആക്കി ഉയര്‍ത്തി. 76-ാം മിനിറ്റില്‍ ഫെരൈരയുടെ വക മറ്റൊരു ഗോള്‍. 81-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടി ഫെറസ് പട്ടിക പൂര്‍ത്തിയാക്കി.

അടുത്തവര്‍ഷം നടക്കുന്ന എഎഫ്‌സി കപ്പിന് മുന്നോടിയായാണ് ഇന്ത്യ ബ്രസീലിലെത്തിയത്. ഇന്ത്യയേയും ബ്രസീലിനേയും കൂടാതെ രണ്ട് ടീമുകള്‍ കൂടി ടൂര്‍ണമെന്റിന്റെ ഭാഗമാണ്. ചിലി, വെനസ്വേല എന്നിവരാണ്  മറ്റുടീമുകള്‍. 

click me!