ന്യൂസിലൻഡിൽ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി; സൗഹൃദ ഫുട്ബോൾ മത്സരത്തിൽ തോറ്റത് എതിരില്ലാത്ത 5 ഗോളിന്

Published : Nov 12, 2026, 04:12 PM ISTUpdated : Nov 12, 2026, 04:22 PM IST
India vs New Zealand Football

Synopsis

ന്യൂസിലൻഡിനായി ജെസ്സെ റാൻഡൽ ഇരട്ട ഗോളുകൾ നേടിയപ്പോൾ ക്രിസ് വുഡ്, ലാക്ലാൻ ബെയ്‌ലിസ് എന്നിവരും ലക്ഷ്യം കണ്ടു. മലയാളി താരം ബിജോയ് വർഗീസിന്‍റെ സെൽഫ് ഗോളാണ് ന്യൂസിലൻഡിന് തുടക്കത്തിൽ ലീഡ് സമ്മാനിച്ചത്.

ഓക്‌ലൻഡ്: ന്യൂസിലൻഡ് മണ്ണിലെ തങ്ങളുടെ ആദ്യ അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തിൽ ഇന്ത്യക്ക് ദയനീയ തോൽവി. നവംബറിലെ ഫിഫ വിൻഡോയിലെ ആദ്യ സൗഹൃദ മത്സരത്തിൽ ആതിഥേയരായ ന്യൂസിലൻഡ് എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഇന്ത്യയെ തകർത്തത്. ന്യൂസിലൻഡിനായി ജെസ്സെ റാൻഡൽ ഇരട്ട ഗോളുകൾ നേടിയപ്പോൾ ക്രിസ് വുഡ്, ലാക്ലാൻ ബെയ്‌ലിസ് എന്നിവരും ലക്ഷ്യം കണ്ടു. മലയാളി താരം ബിജോയ് വർഗീസിന്‍റെ സെൽഫ് ഗോളാണ് ന്യൂസിലൻഡിന് തുടക്കത്തിൽ ലീഡ് സമ്മാനിച്ചത്. അഞ്ച് ഗോളിന്‍റെ കനത്ത തോൽവി വഴങ്ങിയെങ്കിലും പെനാൽറ്റി രക്ഷപ്പെടുത്തിയതുൾപ്പെടെ തകർപ്പൻ സേവുകളുമായി തിളങ്ങിയ ഗോൾകീപ്പർ വിശാൽ കെയ്ത്തിന്‍റെ പ്രകടനം ഇന്ത്യയ്ക്ക് ആശ്വാസമായി.

തുടക്കത്തിലേ തിരിച്ചടി, ആധിപത്യം ഉറപ്പിച്ച് കിവീസ്

അനിരുദ്ധ് ഥാപ്പയുടെ ക്യാപ്റ്റൻസിയില്‍ ഇറങ്ങിയ ഇന്ത്യൻ നിരയ്ക്ക് മത്സരത്തിന്‍റെ തുടക്കം മുതൽ തന്നെ ന്യൂസിലന്‍ഡിന്‍റെ കടുത്ത ആക്രമണം നേരിടേണ്ടി വന്നു. അഞ്ചാം മിനിറ്റിൽ ഇന്ത്യൻ ബോക്സിലുണ്ടായ കൂട്ടപ്പൊരിച്ചിലിനിടെ പന്ത് ബിജോയ് വർഗീസിന്‍റെ കാലിൽ തട്ടി സ്വന്തം വലയിലേക്ക് കയറിയതോടെ ന്യൂസിലൻഡ് മുന്നിലെത്തി. പിന്നാലെ റയാൻ വില്യംസ്, ലിസ്റ്റൺ കൊളാസോ, മലയാളി താരം ജിതിൻ എം.എസ് എന്നിവരുടെ നീക്കങ്ങളിലൂടെ ഇന്ത്യ താളം കണ്ടെത്താൻ ശ്രമിച്ചു. 19-ാം മിനിറ്റിൽ വില്യംസ് നൽകിയ പാസിൽ മൻവീർ സിംഗിന് സുവർണ്ണാവസരം ലഭിച്ചെങ്കിലും ന്യൂസിലൻഡ് പ്രതിരോധം തടസമായി. ആദ്യ പകുതിയിൽ വിശാൽ കെയ്ത്തിന്‍റെ തകർപ്പൻ സേവുകളാണ് ഇന്ത്യയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. എന്നാൽ 34-ാം മിനിറ്റിലും ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്തും വലകുലുക്കിയ ജെസ്സെ റാൻഡൽ ഇടവേളയ്ക്ക് പിരിയുമ്പോൾ ന്യൂസിലൻഡിന് 3-0 ന്‍റെ വ്യക്തമായ ലീഡ് നൽകി.

രണ്ടാം പകുതിയിലും കിവീസ് തേരോട്ടം; തിളങ്ങി വിശാൽ കെയ്ത്ത്

രണ്ടാം പകുതിയുടെ തുടക്കത്തിൽ മുഖ്യ പരിശീലകൻ ഖാലിദ് ജമീൽ അഞ്ച് മാറ്റങ്ങളാണ് വരുത്തിയത്. റിക്കി മെയ്തെയ് ഹാവോബാം, മുഹമ്മദ് സുഹൈൽ എന്നിവർക്ക് ഈ മത്സരത്തിലൂടെ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് അവസരം ലഭിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ലിസ്റ്റൺ കൊളാസോയുടെ ഒരു ഫ്രീകിക്ക് ന്യൂസിലൻഡ് ഗോൾകീപ്പർ അലക്സ് പോൾസൺ രക്ഷപ്പെടുത്തി. എന്നാൽ കളിയിൽ പൂർണ്ണ നിയന്ത്രണം നിലനിർത്തിയ ന്യൂസിലൻഡ് 57-ാം മിനിറ്റിൽ ക്രിസ് വുഡിന്‍റെ ഹെഡറിലൂടെ ലീഡ് നാലാക്കി ഉയർത്തി. 74-ാം മിനിറ്റിൽ ലാക്ലാൻ ബെയ്‌ലിസിന്റെ തകർപ്പൻ വോളിയിലൂടെ അഞ്ചാം ഗോളും പിറന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

78-ാം മിനിറ്റിൽ ബിൽ ടുയിലോമ എടുത്ത പെനാൽറ്റി കിക്ക് മുഴുനീളെ ഡൈവ് ചെയ്ത് രക്ഷപ്പെടുത്തിയ വിശാൽ കൈത്ത്, റീബൗണ്ട് ഷോട്ടും തട്ടിയകറ്റി കയ്യടി നേടി. അവസാന മിനിറ്റുകളിൽ ഡേവിഡ് ലാൽഹ്ലൻസംഗ, ടോംബ സിംഗ് ഹാവോബാം എന്നിവർക്കും പരിശീലകൻ അരങ്ങേറ്റത്തിന് അവസരം നൽകി. പരമ്പരയിലെ രണ്ടാം സൗഹൃദ മത്സരത്തിൽ ഞായറാഴ്ച ക്രൈസ്റ്റ്ചർച്ചിൽ വെച്ച് ഇരുടീമുകളും വീണ്ടും ഏറ്റുമുട്ടും. ആദ്യ മത്സരത്തിലെ പിഴവുകൾ തിരുത്തി ശക്തമായി തിരിച്ചുവരാനാകും ഇന്ത്യയുടെ ശ്രമം
.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പീറ്റല്‍ ഷില്‍ട്ടന്‍ വെംബ്ലിയില്‍ നേരിട്ടെത്തി ആദരിക്കും, ഇംഗ്ലണ്ട്‌ ഫുട്‌ബോളിലെ ചരിത്രപുരുഷനായി ഹാരി കെയിന്‍ മാറും, ബാലണ്‍ ഡി ഓറും പ്രദര്‍ശിപ്പിക്കും
യുട്യൂബില്‍ റെക്കോര്‍ഡ്‌ വ്യൂവ്‌സ്‌, ഫുട്‌ബോളിനായി ഇന്ത്യ പൂര്‍ണമായി സജ്ജമായതിന്റെ തെളിവ്‌, ശുഭപ്രതീക്ഷയില്‍ ജോണ്‍ എബ്രഹാം