
ലണ്ടന്‍: വിഖ്യാതമായ വെംബ്ലി സ്റ്റേഡിയം ഇംഗ്ലീഷ് ഫുട്ബോളിലെ ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. ഇന്ത്യന്‍ സമയം വെളളിയാഴ്ച രാത്രി 1.15ന് ഇംഗ്ലണ്ട്-ക്രൊയേഷ്യ യുവേഫ നേഷന്‍സ് ലീഗ് മത്സരം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്നിനെ റെക്കോര്‍ഡ് ബുക്കിലേക്ക് ആനയിക്കും. അന്താരാഷ്ട്ര തലത്തില്‍ 126 താം മത്സരത്തിനിറങ്ങുന്ന ഹാരി, ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച താരമായി മാറും. 36 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് കെയിന്‍ മറികടക്കും. ഇതിഹാസ ഗോള്‍ കീപ്പര്‍ പീറ്റര്‍ ഷില്‍ട്ടന്റെ 125 മത്സരങ്ങളുടെ റെക്കോര്‍ഡിനൊപ്പമാണ് ഹാരി ഇപ്പോള്‍.
ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡും -91 ഗോളുകള്‍- 33 കാരനായ ഹാരി കെയ്നിന്റെ പേരിലാണ്. ലോക ഫുട്ബോളിലെ മികച്ച താരത്തിനുള്ള ബാലണ്‍ ഡി ഓര് പുരസ്കാരം നേടിയതിന് ശേഷം ഹാരി ആദ്യ രാജ്യാന്തര മത്സരത്തിനിറങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട്. മത്സരത്തിന് മുമ്പ് വെംബ്ലിയില്‍ പ്രത്യേക ആദരിക്കല്‍ ചടങ്ങ് നടക്കും. ഇതിഹാസ താരം പീറ്റര്‍ ഷില്‍ട്ടണ്‍ നേരിട്ടെത്തി ഹാരി കെയ്നിനെ അഭിനന്ദിക്കുകയും ഉപഹാരം നല്‍കുകയും ചെയ്യും. കഴിഞ്ഞ മാസം ഹാരി കെയിന്‍ സ്വന്തമാക്കിയ ബാലണ്‍ ഡി ഓര് പുരസ്കാരം വെംബ്ലിയില്‍ കാണികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനും ഇംഗ്ലണ്ട് ഫുട്ബോള്‍ അസോസിയേഷന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
25 വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ടിലേക്ക് ബാലണ്‍ ഡി ഓര് പുരസ്കാരം കൊണ്ടുവരുന്നത് ഹാരി കെയ്നാണ്. ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന്റെ താരമാണ് ഹാരി. 2025 ലും 2026 ലും ബയേണ്‍ മ്യൂണിക് ജര്‍മന്‍ ബുണ്ടസ് ലിഗ കിരീടം നേടിയത് ഹാരിയുടെ സ്കോറിംഗ് മികവിലാണ്. ബയേണിനായി 156 ഗോളുകള്‍ താരം നേടിയിട്ടുണ്ട്. നേരത്തെ ഇംഗ്ലിഷ് ക്ലബ്് ടോട്ടനം ഹോസ്പറിനായി 280 ഗോളുകള്‍ നേടി, ക്ലബ്ബിന്റെ റെക്കോര്‍ഡ് സ്കോറര്‍ ആയി മാറിയിരുന്നു ഹാരി.
1996 ല്‍ മാത്തിയസ് സാമര്‍ ബാലണ്‍ ഡി ഓര് നേടിയതിന് ശേഷം ആ പുരസ്കാരം ബുണ്ടസ് ലിഗ താരത്തെ തേടിയെത്തുന്നത് ഹാരി കെയ്നിലൂടെയാണ്. അതുകൊണ്ടു തന്നെ ഹാരി കെയ്നിന്റെ നേട്ടം ഇംഗ്ലണ്ട് ആഘോഷിക്കുന്നത് പോലെ ജര്‍മനിയില്‍ ബുണ്ടസ് ലിഗയും ആഘോഷമാക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!