ഏഷ്യന്‍ കപ്പ് യോഗ്യത: ഇന്ത്യ ഇന്ന് ഹോങ്കോംഗിനെതിരെ, ലക്ഷ്യം ആദ്യ ജയം

Published : Jun 10, 2025, 01:59 PM IST
Indian Football Team

Synopsis

ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ത്യ ഇന്ന് ഹോങ്കോംഗിനെ നേരിടും. ഹോങ്കോങ്ങിൽ വൈകിട്ട് അഞ്ചരയ്ക്കാണ് മത്സരം.

ഹോംങ്കോങ്: ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യ ഇന്ന് ഹോങ്കോംഗിനെ നേരിടും. ഹോങ്കോംഗില്‍ വൈകിട്ട് അഞ്ചരയ്ക്കാണ് മത്സരം തുടങ്ങുക. കണക്കിലും കരുത്തിലും മുന്നിലാണ് ഇന്ത്യ. ഈ മികവ് കളിക്കളത്തിലും കണ്ടാല്‍ ഗ്രൂപ്പ് സിയില്‍ ഇന്ത്യക്ക് ആദ്യ ജയം സ്വന്തമാക്കാം. സുനില്‍ ഛേത്രിയും സംഘവും ഹോങ്കോംഗിനെ അവരുടെ തട്ടകത്തില്‍ നേരിടാനിറങ്ങുന്നത് തായ്‌ലന്‍ഡിനോടേറ്റ തോല്‍വിയുടെ മുറിവുമായി. സന്നാഹമത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു തായ്‌ലന്‍ഡിന്റെ ജയം.

ഫിഫ റാങ്കിംഗില്‍ ഇന്ത്യ 127ഉം ഹോങ്കോംഗ് 153ഉം സ്ഥാനത്ത്. ഇന്ത്യ ഹോങ്കോംഗില്‍ കളിക്കാന്‍ ഇറങ്ങുന്നത് പതിനാറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം. 2009ല്‍ ഹോങ്കോംഗിനോട് ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റ ഇന്ത്യന്‍ നിരയില്‍ ശേഷിക്കുന്നത് സുനില്‍ ഛേത്രി മാത്രം. അന്ന് ഇന്ത്യയുടെ ഗോളിന് വഴി തുറുന്ന മഹേഷ് ഗാവ്‌ലി സഹപരിശീലകന്റെ റോളിലും ടീമിനൊപ്പമുണ്ട്. ഗോളിനായി ഇപ്പോഴും ഛേത്രിയെ അമിതമായി ആശ്രയിക്കുന്നതാണ് ഇന്ത്യയുടെ പ്രതിസന്ധി. ആഷിക് കുരുണിയന്‍, മന്‍വീര്‍ സിംഗ്, ലിസ്റ്റണ്‍ കൊളാസോ, ലാലിയന്‍ സുവാല ചാംഗ്‌തേ തുടങ്ങിയവര്‍ അവസരത്തിനൊത്ത് ഉയര്‍ന്നാലെ രക്ഷയുള്ളൂ.

ഇന്ത്യയും ഹോങ്കോംഗും ഏറ്റുമുട്ടുന്ന ഇരുപത്തിയാറാമതതെ മത്സരമാണിത്. ഒന്‍പതില്‍ ഇന്ത്യയും എട്ടില്‍ ഹോങ്കോംഗും ജയിച്ചു. ഏഴ് മത്സരം സമനിലയില്‍. ഗ്രൂപ്പ് സിയില്‍ ബംഗ്ലാദേശും സിംഗപ്പുരുമാണ് ഇന്ത്യയുടെ മറ്റ് എതിരാളികള്‍. ഗ്രൂപ്പിലെ മുന്‍ മത്സരങ്ങളെല്ലാം അവസാനിച്ചത് ഗോളില്ലാ സമനിലയില്‍. നാല് ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം.

അര്‍ജന്റീനയും ബ്രസീലും നാളെ ഇറങ്ങും

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയും ബ്രസീലും നാളെ പതിനാറാം റൗണ്ട് മത്സരത്തിനിറങ്ങും. പുതിയ കോച്ച് കാര്‍ലോ ആഞ്ചലോട്ടിക്ക് കീഴില്‍ ആദ്യ ജയമാണ് ബ്രസീലിന്റെ ലക്ഷ്യം. നിലവില്‍ ഒന്നാം സ്ഥാനത്താണ് അര്‍ജന്റീന. ബ്രസീല്‍ നാലാം സ്ഥാനത്താണ്. അര്‍ജന്റീന ഇപ്പോല്‍ തന്നെ യോഗ്യത ഉറപ്പാക്കി കഴിഞ്ഞു. ബ്രസീല്‍ ഇനിയും കാത്തിരിക്കണം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മെസിയും റൊണാള്‍ഡോയും നിറഞ്ഞുനിന്ന വര്‍ഷം; പിഎസ്ജിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ്
ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല