
കാഠ്‌മണ്ഡു: സാഫ് കപ്പ് വനിതാ ഫുട്ബോൾ കിരീടം തുടർച്ചയായ അഞ്ചാം തവണയും ഇന്ത്യ സ്വന്തമാക്കി. കലാശപ്പോരാട്ടത്തില്‍ നേപ്പാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തറപറ്റിച്ചാണ് ഇന്ത്യന്‍ വനിതകള്‍ കിരീടത്തില്‍ മുത്തമിട്ടത്. ഡാലിമ, ഗ്രേസ്, അഞ്ജു എന്നിവരാണ് ഇന്ത്യയുടെ ഗോളുകൾ നേടിയത്. സാബിത്രയാണ് നേപ്പാളിന്‍റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
ഒറ്റക്കളിയും തോൽക്കാതെയാണ് സാഫ് കപ്പില്‍ ഇന്ത്യന്‍ വനിതകള്‍ വിണ്ടും മുത്തമിട്ടത്. കലാശക്കളിയില്‍ വഴങ്ങിയ ഒരു ഗോള്‍ മാത്രമാണ് ഇന്ത്യന്‍ വലയിലെത്തിക്കാന്‍ എതിരാളികള്‍ക്ക് സാധിച്ചത്.
ബംഗ്ലാദേശിനെ എതിരില്ലാത്ത നാല് ഗോളിന് തകർത്താണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ശ്രീലങ്കയെയും മാലദ്വീപിനെയുമാണ് ഇന്ത്യന്‍ പെണ്‍പുലികള്‍ അടിയറവ് പറയിച്ചത്. 2010ൽ ആരംഭിച്ച സാഫ് കപ്പിന്‍റെ ചരിത്രത്തിൽ ഇന്ത്യ ഇതുവരെ ഒറ്റക്കളിയും തോറ്റിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!