Latest Videos

ലോകകപ്പ് യോഗ്യതാ റൗണ്ട്: ഇന്ത്യന്‍ മധ്യനിര താരം അനിരുദ്ധ് ഥാപ്പയ്‌ക്ക് കൊവിഡ്

By Web TeamFirst Published Jun 5, 2021, 6:57 PM IST
Highlights

അടുത്ത ഫിഫ ലോകകപ്പിനും 2023ലെ ഏഷ്യന്‍ കപ്പിനുമുള്ള യോഗ്യതാ മത്സരങ്ങള്‍ക്കായാണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഖത്തറിലെത്തിയത്.

ദോഹ: ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായി ഖത്തറിലുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ടീമംഗം അനിരുദ്ധ് ഥാപ്പയ്‌ക്ക് കൊവിഡ്. ദോഹയിലെ ടീം ഹോട്ടലില്‍ ഥാപ്പ പ്രത്യേക ക്വാറന്‍റീനില്‍ കഴിയുകയാണ് എന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

അടുത്ത ഫിഫ ലോകകപ്പിനും 2023ലെ ഏഷ്യന്‍ കപ്പിനുമുള്ള യോഗ്യതാ മത്സരങ്ങള്‍ക്കായാണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഖത്തറിലെത്തിയത്. വ്യാഴാഴ്‌ച ഖത്തറിനെതിരെ നടന്ന മത്സരത്തില്‍ അനിരുദ്ധ് ഥാപ്പ കളിച്ചിരുന്നില്ല. 

വരും ദിവസങ്ങളില്‍ അനിരുദ്ധിനെ വീണ്ടും കൊവിഡ് പരിശോധനയ്‌ക്ക് വിധേയനാക്കും. ദേശീയ കുപ്പായത്തില്‍ 20ലേറെ മത്സരങ്ങള്‍ കളിച്ചിട്ടുള്ള മധ്യനിര താരം ടീമിന്‍റെ അഭിഭാജ്യ ഘടകങ്ങളില്‍ ഒരാളാണ്. ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിയുടെ താരമാണ്. 

ഖത്തറിനെതിരെ കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ എതിരില്ലാത്ത ഒരു ഗോളിന് തോല്‍വി വഴങ്ങിയിരുന്നു. അബ്ദുള്‍ അസീസ് ഹതേം നേടിയ  ഗോളാണ് ഗ്രൂപ്പി ഇയിലെ ഒന്നാം സ്ഥാനക്കാരായ ഖത്തറിന് ജയമൊരുക്കിയത്. ആറ് മത്സരങ്ങളില്‍ മൂന്ന് പോയിന്റ് മാത്രമുള്ള ഇന്ത്യ നാലാമതാണ്. ഏഴാം തിയതിയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ബംഗ്ലാദേശാണ് എതിരാളികള്‍.  

ലോകകപ്പ് യോ​ഗ്യതാ പോരാട്ടം, ഇക്വഡോറിനെതിരെ ബ്രസീലിന് ജയം

സൗഹൃദ മത്സരം ഇറ്റലിക്ക് വമ്പൻ ജയം; സ്പെയിനിനും പോർച്ചു​ഗലിനും സമനില

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!