Asianet News MalayalamAsianet News Malayalam

ലോകകപ്പ് യോ​ഗ്യതാ പോരാട്ടം, ഇക്വഡോറിനെതിരെ ബ്രസീലിന് ജയം

നെയ്മർ എടുത്ത ആദ്യ പെനൽറ്റി ഇക്വഡോർ ​ഗോൾ കീപ്പർ രക്ഷപ്പെടുത്തിയെങ്കിലും കിക്ക് എടുക്കുന്നതിന് മുമ്പ് ഇക്വഡോർ താരങ്ങൾ മുന്നോട്ട് നീങ്ങിയതിനാൽ റഫറി വീണ്ടും കിക്കെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. രണ്ടാം ശ്രമത്തിൽ അവസരങ്ങളൊന്നും നൽകാതെ നെയ്മർ ഫിനിഷ് ചെയ്തു.

 

World Cup Qualifier Richarlison and Neymar score in Brazil's 2-0 win over Ecuador
Author
Rio de Janeiro, First Published Jun 5, 2021, 11:28 AM IST

റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ ഇക്വഡോറിനെതിരെ തകർപ്പൻ ജയവുമായി ബ്രസീൽ. എതിരില്ലാത്ത രണ്ടു ​ഗോളുകൾക്കാണ് ബ്രസീൽ ഇക്വഡോറിനെ മറികടന്നത്. 65ആം മിനിറ്റിൽ റിച്ചാർലിസനും ഇഞ്ചുറി ടൈമിൽ പെനൽറ്റിയിലൂടെ നെയ്മറുമാണ് ബ്രസീലിനായി ഗോൾ നേടിയത്.

ജയത്തോടെ ലാറ്റിനമേരിക്കൻ ​ഗ്രൂപ്പിൽ ബ്രസീൽ ഒന്നാം സ്ഥാനം നിലനിർത്തി. ഇഞ്ചുറി ടൈമിൽ ​ഗബ്രിയേൽ ജിസ്യൂസിനെ പെനൽറ്റി ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനൽറ്റിയാണ് നെയ്മർ രണ്ടാം ശ്രമത്തിൽ ​ഗോളാക്കി മാറ്റിയത്. വാറിലൂടെയാണ് റഫറി പെനൽറ്റി വിധിച്ചത്.

നെയ്മർ എടുത്ത ആദ്യ പെനൽറ്റി ഇക്വഡോർ ​ഗോൾ കീപ്പർ രക്ഷപ്പെടുത്തിയെങ്കിലും കിക്ക് എടുക്കുന്നതിന് മുമ്പ് ഇക്വഡോർ താരങ്ങൾ മുന്നോട്ട് നീങ്ങിയതിനാൽ റഫറി വീണ്ടും കിക്കെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. രണ്ടാം ശ്രമത്തിൽ അവസരങ്ങളൊന്നും നൽകാതെ നെയ്മർ ഫിനിഷ് ചെയ്തു.

അഞ്ച് വർഷത്തെ ഇടവേളക്കുശേഷം ബ്രസീൽ കുപ്പായമണിഞ്ഞ ഫ്ലമെിം​ഗോ താരം ​ഗബ്രിയേൽ ബാർബോസ ഇടവേളക്ക് തൊട്ടുമുമ്പ് ബ്രസീലിനായി സ്കോർ ചെയ്തെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചതിനാൽ ​ഗോളനുവദിച്ചില്ല.  ​ഗ്രൂപ്പിൽ അഞ്ച് കളികളിൽ അഞ്ച് ജയവുമായി 15 പോയന്റുമായി ബ്രസീൽ ഒന്നാമതും അഞ്ച് കളികളിൽ മൂന്ന് ജയവുമായി 11 പോയന്റുള്ള അർജന്റീന രണ്ടാമതുമാണ്.

അഞ്ച് മത്സരങ്ങളിൽ ഒമ്പത് പോയന്റുള്ള ഇക്വഡോറാണ് ​ഗ്രൂപ്പിൽഡ മൂന്നാം സ്ഥാനത്ത്. ഏഴ് പോയന്റുള്ള പരാ​ഗ്വേ നാലാം സ്ഥാനത്താണ്. ​ഗ്രൂപ്പിലെ ആദ്യ നാലു സ്ഥാനക്കാരാണ് അടുത്തവർഷം ഖത്തറിൽ നടക്കുന്ന ലോകകപ്പിന് നേരിട്ട് യോ​ഗ്യത നേടുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios