
ലിസ്‌ബണ്‍: യൂറോ കപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിൽ പോർച്ചുഗലിന് തകർപ്പൻ ജയം. ബ്രൂണോ ഫെർണാണ്ടസിന്‍റെ ഇരട്ടഗോൾ മികവിൽ പോർച്ചുഗൽ ഇസ്രായേലിനെ മറുപടിയില്ലാത്ത നാല് ഗോളിന് തോൽപ്പിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു ഗോൾ നേടി. ജൂൺ 15ന് ഹംഗറിക്ക് എതിരെയാണ് പോർച്ചുഗലിന്‍റെ ആദ്യ മത്സരം.
യൂറോ നാളെ മുതല്‍
യൂറോ കപ്പ് ഫുട്ബോളിന് നാളെ കിക്കോഫാകും. മുൻ ചാമ്പ്യൻമാരായ ഇറ്റലി ഉദ്ഘാടന മത്സരത്തിൽ തുർക്കിയെ നേരിടും. പതിനൊന്ന് വേദികളിൽ കിരീടം ലക്ഷ്യമിട്ടിറങ്ങുന്നത് 24 ടീമുകളാണ്. 2020ൽ നടക്കേണ്ടിയിരുന്ന യൂറോ കപ്പ് കൊവിഡ് കാരണം ഈ വർഷത്തേക്ക് മാറ്റിവയ്‌ക്കുകയായിരുന്നു. റോമിലെ ഒളിംപിക് സ്റ്റേഡിയത്തിലാണ് കിക്കോഫ്. ഇറ്റലി, തുർക്കിയെ നേരിടുന്നതോടെ ഫുട്ബോൾ പ്രേമികളെ കാത്തിരിക്കുന്നത് തീപാറും പോരാട്ടങ്ങൾ.
പോർച്ചുഗലാണ് നിലവിലെ ചാമ്പ്യൻമാർ. മരണഗ്രൂപ്പായ എഫിൽ ലോക ചാമ്പ്യൻമാരായ ഫ്രാൻസും മുൻ ചാമ്പ്യൻമാരായ ജർമനിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും ഹങ്കറിയും നേർക്കുനേർ വരും. ഈ മാസം 15ന് ജർമനി ഫ്രാൻസിനെയും 19ന് പോർച്ചുഗൽ ജർമനിയെയും 24ന് ഫ്രാൻസ് പോർച്ചുഗലിനെയും നേരിടും.
ജൂൺ ഇരുപത്തിയാറിന് പ്രീക്വാർട്ടറും ജൂലൈ രണ്ടിന് ക്വാർട്ടർ ഫൈനലും ഏഴിനും എട്ടിനും സെമിഫൈനലും നടക്കും. വിഖ്യാത വെംബ്ലി സ്റ്റേഡിയത്തിൽ ജൂലൈ 11നാണ് ഫൈനല്‍.
യൂറോ കപ്പിലെ സൂപ്പർ ഫേവറൈറ്റുകളെ പ്രവചിച്ച് ആഴ്സൻ വെംഗർ
സുനിൽ ഛേത്രി ഇന്ത്യയുടെ ക്രിസ്റ്റ്യാനൊ റൊണാൾഡോയെന്ന് ബൈച്ചുങ് ബൂട്ടിയ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!