Asianet News MalayalamAsianet News Malayalam

യൂറോ കപ്പിലെ സൂപ്പർ ഫേവറൈറ്റുകളെ പ്രവചിച്ച് ആഴ്സൻ വെം​ഗർ

റഷ്യയിൽ ലോകകിരീടം നേടിയ സംഘം അതുപോലെ കളത്തിൽ തുടരുന്നുവെന്നത് ആദ്യത്തേത്. കാന്റെ, പോഗ്ബ, ബെൻസെമ, ഗ്രീസ്മാൻ, ജിറൂദ് എന്നിവരൊക്കെ യൂറോ കപ്പിനുമെത്തുന്നു. മറ്റൊരു ടീമായി കളിക്കാവുന്ന ഒന്നാംനിര സംഘം ഫ്രാൻസിന്റെ സൈഡ് ബെഞ്ചിലിരിപ്പുണ്ടെന്ന് വെം​ഗർ

Euro 2020: Arsene Wenger says France are super favourites to win Euro title
Author
London, First Published Jun 9, 2021, 1:30 PM IST

ലണ്ടൻ: യൂറോ കപ്പിലെ സൂപ്പർ ഫേവറിറ്റുകളാണ് ഫ്രാൻസെന്ന് വിഖ്യാത പരിശീലകൻ ആഴ്സൻ വെങ്ങർ. ഇംഗ്ലണ്ടായിരിക്കും ഫ്രാൻസിന് വെല്ലുവിളിയാവുകയെന്നും മുൻ ആഴ്സണൽ പരിശീലകൻ പറയുന്നു. ലോകചാമ്പ്യൻമാർ യൂറോ കപ്പിലെ വെറും ഫേവറിറ്റുകളല്ല, സൂപ്പർ ഫേവറിറ്റുകളാണെന്ന് പറയാൻ ആഴ്സൻ വെങ്ങർക്ക് കാരണങ്ങളേറെയുണ്ട്.

Euro 2020: Arsene Wenger says France are super favourites to win Euro titleറഷ്യയിൽ ലോകകിരീടം നേടിയ സംഘം അതുപോലെ കളത്തിൽ തുടരുന്നുവെന്നത് ആദ്യത്തേത്. കാന്റെ ,
പോഗ്ബ, ബെൻസെമ, ഗ്രീസ്മാൻ, ജിറൂദ് എന്നിവരൊക്കെ യൂറോ കപ്പിനുമെത്തുന്നു. മറ്റൊരു ടീമായി കളിക്കാവുന്ന ഒന്നാംനിര സംഘം ഫ്രാൻസിന്റെ സൈഡ് ബെഞ്ചിലിരിപ്പുണ്ടെന്ന് വെം​ഗർ പറയുന്നു. ഫോമിന്റെ പാരമ്യത്തിൽ എത്താത്ത, ഇപ്പോഴും മുന്നോട്ടുകുതിക്കുന്ന സംഘമാണ് ഫ്രാൻസ്. രണ്ടോ മൂന്നോ പേരൊഴികെ ടീമിലുളളവരെല്ലാം ചെറുപ്പമാണ്. ഇതെല്ലാം ഫ്രാൻസിന് അനുകൂലമാകുമെന്നാണ് വെം​ഗറുടെ നിരീക്ഷണം.

ജർമനിക്കും പോർച്ചുഗലിനും ഹംഗറിക്കുമൊപ്പം മരണഗ്രൂപ്പിലാണ് ഇക്കുറി ഫ്രാൻസ്. ഇംഗ്ലണ്ടാകും ഫ്രാൻസിന് വലിയ വെല്ലുവിളിയാവുകയെന്നാണ് വെം​ഗറുടെ നിരീകഷണം. യുവതാരങ്ങൾക്കൊപ്പം പരിചയസമ്പത്തും ചേരുന്ന മികച്ച കളിക്കാരുടെ സംഘമാണ് ഇംഗ്ലണ്ടിേന്റേത് എന്ന് വെം​ഗർ പറയുന്നു. ജൂൺ പതിമൂന്നിന് ക്രൊയേഷ്യക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം.

Follow Us:
Download App:
  • android
  • ios