തലപ്പത്ത് തിരിച്ചെത്താന്‍ ഗോവ; എതിരാളി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

By Web TeamFirst Published Jan 8, 2020, 11:01 AM IST
Highlights

നിലവില്‍ എടികെയ്‌ക്കും ഗോവയ്‌ക്കും 21 പോയിന്‍റ് വീതമാണെങ്കില്‍ ഗോള്‍ശരാശരിയിൽ ഗോവ രണ്ടാം സ്ഥാനത്താണ്

മഡ്‌ഗാവ്: ഐഎസ്എല്‍ ഫുട്ബോളില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാന്‍ എഫ്‌സി ഗോവ ഇന്നിറങ്ങും. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് എതിരാളികള്‍. ഗോവയിൽ രാത്രി ഏഴരയ്‌ക്ക് മത്സരം തുടങ്ങും. ഗോവ 11ഉം നോര്‍ത്ത് ഈസ്റ്റ് ഒന്‍പതും മത്സരം വീതം കളിച്ചിട്ടുണ്ട്. 

ബ്ലാസ്റ്റേഴ്‌സിനും നിര്‍ണായകം!

നിലവില്‍ എടികെയ്‌ക്കും ഗോവയ്‌ക്കും 21 പോയിന്‍റ് വീതമാണെങ്കില്‍ ഗോള്‍ശരാശരിയിൽ ഗോവ രണ്ടാം സ്ഥാനത്താണ്. സമനിലയെങ്കില്‍ പോലും ഗോവ ഒന്നാം സ്ഥാനത്തേക്ക് ഉയരും. ഒന്‍പത് കളിയിൽ 11 പോയിന്‍റുളള നോര്‍ത്ത് ഈസ്റ്റ് എട്ടാം സ്ഥാനത്താണ്. ഇന്ന് നോര്‍ത്ത് ഈസ്റ്റ് തോൽവി ഒഴിവാക്കിയാൽ കേരള ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.

നോര്‍ത്ത് ഈസ്റ്റ് മികച്ച ടീമാണെന്നും 100 ശതമാനം ആത്മാര്‍ത്ഥയോടെ കളിച്ചില്ലെങ്കില്‍ മത്സരം കടുപ്പമേറിയതാകുമെന്നും ഗോവ പരിശീലകന്‍ സെര്‍ജിയോ ലൊബേറ വ്യക്തമാക്കി. ഇനിയുള്ള ഒന്‍പത് മത്സരങ്ങളും ജയിക്കാനാണ് കളിക്കുന്നത്. എഫ്‌സി ഗോവ ശക്തരായ ടീമാണ് എന്നാല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ എന്നും നോര്‍ത്ത് ഈസ്റ്റ് പരിശീലകന്‍ റോബര്‍ട്ട് ജര്‍നി പറഞ്ഞു. നാല് ഗോളുമായി അസമോവ ഗ്യാനാണ് നോര്‍ത്ത് ഈസ്റ്റിന്‍റെ ടോപ് സ്‌കോറര്‍.

ഐഎസ്എല്ലില്‍ 11 തവണ പരസ്‌പരം ഏറ്റുമുട്ടിയപ്പോള്‍ നാലില്‍ ഗോവയും രണ്ടില്‍ നോര്‍ത്ത് ഈസ്റ്റും വിജയിച്ചു. അഞ്ച് മത്സരങ്ങള്‍ സമനിലയിലായി.  

സാധ്യതാ ലൈനപ്പ്: 

എഫ്‌സി ഗോവ: Mohammad Nawaz (GK), Carlos Pena, Seriton Fernandes, Mourtada Fall, Mandar Rao Dessai, Lenny Rodrigues, Jackichand Singh, Brandon Fernandes, Ahmed Jahouh, Hugo Boumous, Ferran Corominas

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്: Pawan Kumar (GK), Rakesh Pradhan, Mislav Komorski, Reagan Singh, Heerings Kai, Jose Leudo, Redeem Tlang, Lalthathanga Khawlhring, Lalengmawia, Martin Chaves, Asamoah Gyan

click me!