ISL 2021-2022: കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ മാറ്റിവെച്ച മത്സരങ്ങളുടെ തീയതിയായി

Published : Feb 03, 2022, 11:00 AM IST
ISL 2021-2022: കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ മാറ്റിവെച്ച മത്സരങ്ങളുടെ തീയതിയായി

Synopsis

നേരത്തെ ഫെബ്രുവരി 19ന് നടത്താന്‍ തീരുമാനിച്ചിരുന്ന ഹൈദരാബാദ്-കേരള ബ്ലാസ്റ്റേഴ്സ് മത്സരം ഇതോടെ ഫെബ്രുവരി 23ലേക്ക് മാറ്റി. ഇതോടെ ഫെബ്രുവരിയിൽ ബ്ലാസ്റ്റേഴ്സിന് ആകെ ആറ് മത്സരങ്ങള്‍ കളിക്കേണ്ടി വരും.

ഫറ്റോര്‍ദ: ഐഎസ്എല്ലില്‍(ISL 2021-2022) കേരള ബ്ലാസറ്റേഴ്സിന്‍റെ(Kerala Blasters) മാറ്റിവച്ച മത്സരങ്ങളുടെ പുതിയ തീയതിയായി. എടി കെ മോഹന്‍ ബഗാനെതിരായ മത്സരം ഈ മാസം 19നും മുംബൈ സിറ്റിക്കെതിരായ മത്സരം മാര്‍ച്ച് രണ്ടിനും നടക്കും. രാത്രി 7.30നാണ് രണ്ട് മത്സരങ്ങളും തുടങ്ങുക. ടീമിലെ കൊവിഡ് വ്യാപനം കാരണം ആണ് ബ്ലാസ്റ്റേഴ്സിന്‍റെ രണ്ട് മത്സരങ്ങളും മാറ്റിയത്.

നേരത്തെ ഫെബ്രുവരി 19ന് നടത്താന്‍ തീരുമാനിച്ചിരുന്ന ഹൈദരാബാദ്-കേരള ബ്ലാസ്റ്റേഴ്സ് മത്സരം ഇതോടെ ഫെബ്രുവരി 23ലേക്ക് മാറ്റി. ഇതോടെ ഫെബ്രുവരിയിൽ ബ്ലാസ്റ്റേഴ്സിന് ആകെ ആറ് മത്സരങ്ങള്‍ കളിക്കേണ്ടി വരും. നാളെ നോര്‍ത്ത് ഈസ്റ്റിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം.

നിലവില്‍ 12 കളിയിൽ 20 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 14 കളികളില്‍ 26 പോയന്‍റുള്ള ഹൈദരാബാദ് ഒന്നാമതും 12 കളികളില്‍ 22 പോയന്‍റുള്ള ജംഷഡ്പൂര്‍ രണ്ടാമതുമാണ്. രണ്ട് മുതല്‍ എട്ടുവരെയുള്ള സ്ഥാനങ്ങളിലുള്ള ടീമുകള്‍ തമ്മില്‍ നിലവില്‍ മൂന്ന് പോയന്‍റില്‍ കൂടുതല്‍ വ്യത്യാസമില്ലാത്തതിനാല്‍ ഇനിയുള്ള മത്സരങ്ങളില്‍ തോല്‍ക്കാതിരിക്കേണ്ടത് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിന് നിര്‍ണായകമാണ്.

ഇതില്‍ എടികെക്കും മുംബൈ സിറ്റി എഫ് സിക്കുമെതിരായ മത്സരങ്ങളില്‍ തോറ്റാല്‍ പോയന്‍റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് ആദ്യ നാലില്‍ നിന്ന് പുറത്താവും.19 പോയന്‍റുള്ള എടികെ നിലവില്‍ അഞ്ചാം സ്ഥാനത്താണെങ്കിലും ബ്ലാസ്റ്റേഴ്സിനെക്കാള്‍ ഒരു പോയന്‍റ് മാത്രം വ്യത്യാസം മാത്രമാണുള്ളത്. 18 പോയന്‍റുള്ള മുംബൈ സിറ്റി എഫ് സി ഏഴാം സ്ഥാനത്താണെങ്കിലും ബ്ലാസ്റ്റേഴ്സമായി രണ്ട് പോയന്‍റ് വ്യത്യാസം മാത്രമാണുള്ളത്.

PREV
click me!

Recommended Stories

ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍
പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തര്‍ കളത്തില്‍; ലാ ലിഗയില്‍ ബാഴ്‌സലോണ ഇന്നിറങ്ങും