
റിയാദ്: തുടർച്ചയായ അഞ്ചാം തവണയും എൽ ക്ലാസിക്കോയിൽ (El Clasico) റയല്‍ മാഡ്രിഡിനോട് (Real Madrid FC) തോറ്റ് ബാഴ്സലോണ (Barcelona FC). സ്‍പാനിഷ് സൂപ്പർ കപ്പ് (Spanish Super Cup) സെമിയിൽ ബാഴ്സയെ റയൽ മാഡ്രിഡ് രണ്ടിനെതിരെ മൂന്ന് ഗോളിന് തോൽപിച്ചു. അത്‍ലറ്റിക്കോ മാഡ്രിഡ്-അത്‍ലറ്റിക് ബിൽബാവോ സെമിയിലെ ജേതാക്കളെ സൂപ്പർ കപ്പിന്‍റെ ഫൈനലിൽ റയൽ നേരിടും.
25-ാം മിനുറ്റിൽ വിനീഷ്യസ് ജൂനിയറിലൂടെ റയലാണ് ആദ്യം ലീഡ് എടുത്തത്. 41-ാം മിനുറ്റിൽ ബാഴ്സ ഒപ്പമെത്തി. ലൂക് ഡിയോങ് ആണ് ഗോൾ നേടിയത്. 72-ാം മിനുറ്റിൽ കരീം ബെൻസേമ റയലിനെ വീണ്ടും മുന്നിലെത്തിച്ചു. തൊട്ടുപിന്നാലെ ബാഴ്സ അൻസു ഫാത്തിയെ കളത്തിൽ ഇറക്കിയത് ഗുണം ചെയ്തു. 83-ാം മിനുറ്റിൽ ഫാത്തി സമനില പിടിച്ചു. അധികസമയത്തേക്ക് നീണ്ട കളിയിൽ 98-ാം മിനുറ്റിൽ വാൽവെർദയിലൂടെ റയൽ സമനില പൊട്ടിച്ചു.
SA vs IND : വിരാട് കോലിക്ക് കീഴില്‍ കളിക്കുന്നത് സന്തോഷം; കാരണം പറഞ്ഞ് ജസ്‍പ്രീത് ബുമ്ര