
ബംബോലിം: ഐഎസ്എല്ലില്‍(ISL 2021-22) വെള്ളിയാഴ്ച നടക്കേണ്ട ജംഷഡ്‌പൂര്‍ എഫ് സി-മുംബൈ സിറ്റി എഫ് സി(Jamshedpur FC vs Mumbai City FC) മത്സരവും മാറ്റിവെച്ചു. ടീമുകളുടെ ബയോ ബബ്ബിളിനകത്തെ കൊവിഡ് രോഗബാധയെത്തുടര്‍ന്ന് വെള്ളിയാഴ്ച നടക്കേണ്ട മുംബൈക്കെതിരായ മത്സരത്തില്‍ ടീമിനെ ഇറക്കാനാവില്ലെന്ന് ജംഷഡ്പൂര്‍ എഫ് സി വ്യക്തമാക്കിയതോടെയാണ് മത്സരം മാറ്റിവെക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായത്.
ജംഷഡ്‌പൂര്‍ ടീമിന്‍റെ ബയോ ബബ്ബിളില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തശേഷം ഐസോലേഷനില്‍ കഴിയുന്ന കളിക്കാര്‍ ഇതുവരെ പരിശീലന പുനരാരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് നാളത്തെ മത്സരത്തില്‍ നിന്ന് ടീം പിന്‍മാറിയത്. കൊവിഡ് ഭീതിയെത്തുടര്‍ന്ന് ഐഎസ്എല്ലില്‍ ഇന്ന് നടക്കേണ്ടിയിരുന്ന കേരളാ ബ്ലാസ്റ്റേഴ്സ്-എടികെ മോഹന്‍ ബഗാന്‍ മത്സരവും മാറ്റിവെച്ചിരുന്നു.
ഈ സീസണില്‍ കൊവിഡ് രോഗബാധയെത്തുടര്‍ന്ന് വെള്ളിയാഴ്ചത്തേത് അടക്കം ആറ് മത്സരങ്ങളാണ് ഇതുവരെ മാറ്റിവെച്ചത്. വെള്ളിയാഴ്ചത്തെ മത്സരം മാറ്റിവെച്ചതോടെ പോയന്‍റ് പട്ടികയില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത് തുടരുമെന്നുറപ്പായി.
ഒന്നാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് 11 മത്സരങ്ങളില്‍ 20 പോയന്‍റുള്ളപ്പോള്‍ ഇത്രയും മത്സരങ്ങളില്‍ 19 പോയന്‍റുള്ള ജംഷഡ്പൂര്‍ രണ്ടാം സ്ഥാനത്താണ്. 11 കളികളില്‍ 17 പോയന്‍റുള്ള മുംബൈ സിറ്റി എഫ് സി നാലാം സ്ഥാനത്താണ്.\
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!