ISL 2021-22 : ജംഷെഡ്‌പൂരിന്‍റെ ഉരുക്കുകോട്ട പൊളിക്കാന്‍ കൊമ്പന്‍മാര്‍; ജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് നേട്ടം

Published : Feb 10, 2022, 08:14 AM ISTUpdated : Feb 10, 2022, 09:53 AM IST
ISL 2021-22 : ജംഷെഡ്‌പൂരിന്‍റെ ഉരുക്കുകോട്ട പൊളിക്കാന്‍ കൊമ്പന്‍മാര്‍; ജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് നേട്ടം

Synopsis

അൽവാരോ വാസ്ക്വേസ്, അഡ്രിയൻ ലൂണ, ഹോർജെ പെരേര ഡിയാസ് ത്രയത്തിന്‍റെ മികവുതന്നെയാവും ജംഷെഡ്‌പൂരിനെതിരെയും നിർണായകമാവുക

പനാജി: ഐഎസ്എല്ലിൽ (ISL 2021-22) കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ഇന്ന് പതിനാലാം റൗണ്ട് പോരാട്ടത്തിനിറങ്ങും. ജംഷെഡ്‌പൂർ എഫ്‌സിയാണ് (Jamshedpur FC) എതിരാളികൾ. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. 

'ബ്ലാസ്റ്റേഴ്സിനെ പേടിക്കണം, അവർക്ക് നല്ലൊരു കോച്ചുണ്ട്, ഒരുപിടി മികച്ച കളിക്കാരും'... സൂപ്പര്‍ പോരാട്ടത്തിന് മുമ്പ് ജംഷെഡ്‌പൂർ എഫ്‌സി കോച്ച് ഓവൻ കോയലിന്‍റെ ഈ വാക്കുകളിലുണ്ട് കേരള ബ്ലാസ്റ്റേഴ്സിന്‍റെ കരുത്തും മികവും. സീസണിൽ രണ്ട് കളിയിൽ മാത്രം തോൽവിയറിഞ്ഞ ബ്ലാസ്റ്റേഴ്സ് അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപിച്ച ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്. 13 കളിയിൽ 23 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ലീഡുയർത്തി പ്ലേ ഓഫ് ഉറപ്പിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്‍റെ ലക്ഷ്യം. 

അൽവാരോ വാസ്ക്വേസ്, അഡ്രിയൻ ലൂണ, ഹോർജെ പെരേര ഡിയാസ് ത്രയത്തിന്‍റെ മികവുതന്നെയാവും ജംഷെഡ്‌പൂരിനെതിരെയും നിർണായകമാവുക. എതിരാളികളുടെ കരുത്തും ദൗർബല്യവും മനസിലാക്കിയുള്ള വുകോമനോവിച്ചിന്റെ തന്ത്രങ്ങളിലേക്കാണ് ആരാധകർ ഉറ്റുനോക്കുന്നത്. 

അതേസമയം ജംഷെഡ്‌പൂരിന്‍റെ മലയാളി ഗോൾകീപ്പർ ടി പി രഹനേഷായിരിക്കും ബ്ലാസ്റ്റേഴ്സിന്‍റെ പ്രധാന വെല്ലുവിളി. അവസാന മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയോട് 1-3ന് തോറ്റതിന്‍റെ ക്ഷീണം തീർക്കാനുണ്ട് ജംഷെഡ്‌പൂരിന്. 22 പോയിന്‍റുണ്ടെങ്കിലും അഞ്ചാം സ്ഥാനത്താണിപ്പോൾ ജംഷെഡ്‌പൂര്‍ എഫ്‌സി. ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയാൽ ജംഷെഡ്പൂരിന് രണ്ടാം സ്ഥാനത്തേക്കുയരാം. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇരുടീമും ഓരോ ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു.

ISL 2021-22: ഓര്‍ട്ടിസിന്‍റെ ഹാട്രിക്കില്‍ ചെന്നൈയിനെ പഞ്ചറാക്കി ഗോവ, ജയം എതിരില്ലാത്ത അഞ്ച് ഗോളിന്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത
സംഘാടകന്‍റെ വെളിപ്പെടുത്തല്‍, ഇന്ത്യയില്‍ വരാന്‍ മെസിക്ക് കൊടുത്ത കോടികളുടെ കണക്കുകള്‍ തുറന്നുപറഞ്ഞു, നികുതി മാത്രം 11 കോടി