ISL | തിളങ്ങും ചെന്നൈയിൻ കുപ്പായത്തില്‍; പ്രതീക്ഷയോടെ ജോൺസൺ മാത്യൂസ്

Published : Nov 10, 2021, 08:36 PM ISTUpdated : Nov 10, 2021, 08:38 PM IST
ISL | തിളങ്ങും ചെന്നൈയിൻ കുപ്പായത്തില്‍; പ്രതീക്ഷയോടെ ജോൺസൺ മാത്യൂസ്

Synopsis

മലയാളിയായ ജോബി ജസ്റ്റിനും ജോൺസണൊപ്പം ചെന്നൈയിൻ എഫ്സിയിൽ കളിക്കും

ചെന്നൈ: ഐഎസ്എല്ലിന്‍റെ(ISL 2021-22) പുതിയ പതിപ്പിൽ ചെന്നൈയിൻ എഫ്‌സിക്കായി(Chennaiyin FC) കളത്തിലിറങ്ങുകയാണ് മലയാളിയായ ജോൺസൺ മാത്യൂസ്(Johnson Mathews). ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് താരം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മലയാളിയായ ജോബി ജസ്റ്റിനും(Jobby Justin) ജോൺസണൊപ്പം ചെന്നൈയിൻ എഫ്സിയിൽ കളിക്കും.

ഹൈദരാബാദ് ടീമിന് വേണ്ടി കളിച്ചിരുന്ന സ്ട്രൈക്കർ ജോൺസൺ മാത്യൂസ് പുതിയ സീസണിൽ ചെന്നൈയിൻ എഫ്‌സിക്കായാണ് ബൂട്ടണിയുന്നത്. കഴിഞ്ഞ തവണ ചെന്നൈയിൻ എഫ്‌സിക്ക് പ്രതീക്ഷയ്ക്കൊത്ത പ്രകടനം നടത്താനായില്ലെങ്കിലും രണ്ട് തവണ ചാമ്പ്യൻമാരായ ടീം തിരിച്ചുവരുമെന്ന് ജോൺസൺ പ്രതീക്ഷ പ്രകടിപ്പിച്ചു. പുതിയ കോച്ച് ബോസിദാർ ബോൻഡോവിക്കിന്‍റെ നേതൃത്വത്തിൽ ടീമിന്‍റെ തയ്യാറെടുപ്പുകൾ മികച്ചതാണ്. റഹീം അലി, അനിരുദ്ധ ഥാപ്പ തുടങ്ങി മികച്ച താരങ്ങളുള്ള ടീമിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും എന്നും ജോൺസൺ മാത്യൂസ് പറയുന്നു.

കൊവിഡ് കാലത്തെ അതിജീവിച്ചാണ് കളത്തിലെത്തുന്നതെന്നും സീസണില്‍ ചെന്നൈയിൻ എഫ്‌സിക്ക് ആരാധകർ മികച്ച പിന്തുണ നൽകണമെന്നും ജോൺസൺ പറ‍ഞ്ഞു. ഐഎസ്എൽ കിക്കോഫിന് ഒന്‍പത് നാളാണ് അവശേഷിക്കുന്നത്. 

T20 World Cup | വീണ്ടും ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് പോര്, അംപയര്‍ കുമാര്‍ ധര്‍മ്മസേന; ട്രോളി വസീം ജാഫര്‍
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി നാളെയെത്തും, കൂടെ ഡി പോളും സുവാരസും; വരവേല്‍ക്കാനൊരുങ്ങി കൊല്‍ക്കത്ത
1000 കി.മീ യാത്ര ചെയ്താൽ മെസിക്കൊപ്പം ഒറ്റയ്ക്കൊരു ഫോട്ടോ എടുക്കാം, മുടക്കേണ്ട തുക കൈയിലുണ്ടോ, ജിഎസ്ടി കൂടാതെ 10 ലക്ഷം!