
ബംബോലിം: ഇനിയുള്ള മത്സരങ്ങളെല്ലാം കേരള ബ്ലാസ്റ്റേഴ്സിന്(Kerala Blasters) വളരെ നിർണായകമാണെന്ന് കോച്ച് ഇവാൻ വുകോമനോവിച്ച്(Ivan Vukomanovic). പരിക്കേറ്റ മലയാളിതാരം കെ പി രാഹുലിനെ(KP Rahul) തിടുക്കത്തിൽ ടീമിൽ ഉൾപ്പെടുത്തില്ലെന്നും ബ്ലാസ്റ്റേഴ്സ് കോച്ച് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജംഷെഡ്പൂരിനെതിരെ പറ്റിയ പിഴവുകൾ ആവർത്തിക്കാനാവില്ല. ചെറിയ പിഴവിന് വലിയ വില നൽകേണ്ടിവരും. ആദ്യമത്സരത്തിനിടെ പരിക്കേറ്റ കെപി രാഹുൽ പരിശീലനം തുടങ്ങിയെങ്കിലും ഉടൻ ടീമിലെത്തില്ലെന്നും വുകോമനോവിച്ച് വ്യക്തമാക്കി. ജയവും തോൽവിയും ഫുട്ബോളിന്‍റെ ഭാഗമാണെന്നും ജംഷെഡ്പൂരിനെതിരായ തിരിച്ചടി ബ്ലാസ്റ്റേഴ്സ് മറന്നുകഴിഞ്ഞുവെന്നും വുകോമനോവിച്ച് പറഞ്ഞു.
ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടാനിറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിരോധ നിരയിലേക്കാവും എല്ലാവരും ഉറ്റുനോക്കുക. സസ്പെൻഷനിലായ ലെസ്കോവിച്ചും ഹർമൻജോത് ഖബ്രയും പരിക്കേറ്റ ഹോർമിപാമും ബ്ലാസ്റ്റേഴ്സ് നിരയിലുണ്ടാവില്ല. എന്നാല്‍ ഇവരുടെ അഭാവം ടീമിന് തിരിച്ചടിയാവില്ലെന്ന് കോച്ച് ഇവാൻ വുകോമനോവിച്ച് പറഞ്ഞു.
ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ പരിക്കേറ്റ ഹോർമിപാമും സസ്പെൻഷനിലായ ലെസ്കോവിച്ചും ഹർമൻജോത് ഖബ്രയും കളിക്കില്ലെന്ന് ഉറപ്പായതിനാൽ പ്രതിരോധത്തിൽ അഴിച്ചുപണി ഉറപ്പാണ്. ഇവർക്ക് പകരം ആരൊക്കെ ടീമിൽ എത്തുമെന്നാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
സഞ്ജീവ് സ്റ്റാലിൻ, ബിജോയ് വർഗീസ്, സിപോവിച്ച്, സന്ദീപ് സിംഗ്/നിഷു കുമാർ എന്നിവർ പ്രതിരോധ നിരയിൽ എത്താനാണ് സാധ്യത.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!