
മഡ്‌ഗാവ്: ഐഎസ്എല്ലിൽ (ISL 2021-22) മുംബൈ സിറ്റി (Mumbai City FC) ഇന്ന് ഒഡിഷയെ (Odisha FC) നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. 14 കളിയിൽ 22 പോയിന്‍റുള്ള മുംബൈ ആറും 15 കളിയിൽ 21 പോയിന്‍റുള്ള ഒഡിഷ ഏഴും സ്ഥാനത്താണ്. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഒഡിഷ നാലിനെതിരെ രണ്ട് ഗോളിന് മുംബൈയെ തോൽപിച്ചിരുന്നു.
ഐഎസ്എല്ലിൽ ഇന്നലെ നടന്ന മത്സരത്തോടെ എടികെ മോഹൻ ബഗാന്‍ ഏഴാം ജയം സ്വന്തമാക്കി. ഒന്നിനെതിരെ മൂന്ന് ഗോളിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപിച്ചു. മലയാളിതാരം വി പി സുഹൈറിന്‍റെ ഗോളിന് മുന്നിലെത്തിയ ശേഷമായിരുന്നു നോർത്ത് ഈസ്റ്റിന്‍റെ പതിനൊന്നാം തോൽവി. ജോണി കൗകോ, ലിസ്റ്റൺ കൊളാസോ, മൻവീർ സിംഗ് എന്നിവരുടെ ഗോളുകൾക്കാണ് എടികെ മോഹൻ ബഗാന്റെ ജയം.
14 കളിയിൽ 26 പോയിന്റുനായി എടികെ രണ്ടാം സ്ഥാനത്തേക്കുയർന്നു. സീസണിൽ ഏറ്റവും കൂടുതൽ തോൽവി വഴങ്ങിയ നോർത്ത് ഈസ്റ്റ് അവസാന സ്ഥാനത്ത് തുടരുന്നു. 16 കളിയില്‍ 29 പോയിന്‍റുമായി ഹൈദരാബാദ് എഫ്‌സിയാണ് പട്ടികയില്‍ തലപ്പത്ത്. 14 മത്സരങ്ങളില്‍ 26 പോയിന്‍റോടെ എടികെ മോഹന്‍ ബഗാന്‍ രണ്ടും 25 പോയിന്‍റുമായി ജംഷഡ്‌പൂര്‍ എഫ്‌സി മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്.
IPL Auction 2022 : ആരാണീ അഭിനവ് മനോഹർ, ബേബി ഡിവിലിയേഴ്സിനും എന്തുകൊണ്ട് ഇത്ര പണം?
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!