Asianet News MalayalamAsianet News Malayalam

IPL Auction 2022 : ആരാണീ അഭിനവ് മനോഹർ, ബേബി ഡിവിലിയേഴ്സിനും എന്തുകൊണ്ട് ഇത്ര പണം?

പതിനെട്ട് വയസ് മാത്രമുള്ളൊരു താരത്തിനായി മുംബൈ ഇന്ത്യൻസ് മൂന്ന് കോടി രൂപ മുടക്കിയപ്പോൾ മിക്കവരും അമ്പരന്നു

IPL Auction 2022 Why Baby AB De Villiers Dewald Brevis and Abhinav Manohar got big price
Author
Bengaluru, First Published Feb 13, 2022, 9:11 AM IST

ബെംഗളൂരു: ഡെവാൾഡ് ബ്രൂവിസ് (Dewald Brevis), അഭിനവ് മനോഹർ (Abhinav Manohar), അന്താരാഷ്ട്ര ക്രിക്കറ്റിലെ സൂപ്പര്‍താരങ്ങളുടെ വമ്പന്‍നിര പോരിനിറങ്ങുന്ന ഐപിഎല്ലിനെ സംബന്ധിച്ച് ഇരുവരും അത്ര വലിയ പേരുകാരല്ല. എന്നാൽ ഐപിഎൽ താരലേലത്തിന്‍റെ ആദ്യദിനം (IPL Auction 2022) ഇരുവരും എല്ലാവരെയും അമ്പരപ്പെടുത്തി. 

പതിനെട്ട് വയസ് മാത്രമുള്ളൊരു താരത്തിനായി മുംബൈ ഇന്ത്യൻസ് മൂന്ന് കോടി രൂപ മുടക്കിയപ്പോൾ മിക്കവരും അമ്പരന്നു. പക്ഷേ ചില്ലറക്കാനാനല്ല ഡെവാൾഡ് ബ്രൂയിസ്. ബേബി ഡിവിലിയേഴ്സ് എന്ന വിശേഷണത്തിൽ തന്നെയുണ്ട് എല്ലാം. ക്രിക്കറ്റിലെ സകലഷോട്ടുകളും കൈവശമുള്ള ഡിവിലിയേഴ്സനെപ്പോലെ ബാറ്റ് ചെയ്യുന്ന ബ്രൂയിസ് ഇക്കഴിഞ്ഞ അണ്ടർ 19 ലോകകപ്പിന്‍റെ താരമാണ്. താരലേലത്തിലും ബേബി എബിഡി താരമായി. 

അണ്ടർ 19 ലോകകപ്പില്‍ ആറ് കളിയിൽ രണ്ട് സെഞ്ചുറിയടക്കം അടിച്ചുകൂട്ടിയത് 506 റൺസ്. ഒറ്റ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസെന്ന റെക്കോർഡും ദക്ഷിണാഫ്രിക്കൻ താരം സ്വന്തമാക്കി. 2008 ലോകകപ്പിൽ ശിഖ‌‌‍‍ർ ധവാൻ നേടിയ 505 റൺസിന്‍റെ റെക്കോർഡാണ് ബ്രൂയിസ് മറികന്നത്. ഡിവിലിയേഴ്സിന്റെ പാത പിന്തുടർന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ കളിക്കാനായിരുന്നു ബ്രൂയിസിന്‍റെ മോഹം. ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ മത്സരം അതിജീവിച്ച് അടിസ്ഥാന വില 20 ലക്ഷം രൂപയുണ്ടായിരുന്ന ബേബി ഡിവിലിയേഴ്സിനെ മുംബൈ ടീമിലെത്തിക്കുകയായിരുന്നു. 

കർണാടക താരമായ അഭിനവ് മനോഹർ സദരംഗാനിക്ക് 20 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ഡൽഹി ക്യാപിറ്റല്‍സും മത്സരിച്ച് വിളിക്കുന്നതിനിടെയാണ് ഗുജറാത്ത് ടൈറ്റൻസ് രംഗത്തെത്തിയതും രണ്ട് കോടി 60 ലക്ഷത്തിന് അഭിനവിനെ സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തെ സയദ് മുഷ്താഖ് അലി ട്രോഫിയിലെ മികച്ച പ്രകടനത്തോടെയാണ് ഇരുപത്തിയേഴുകാരനായ അഭിനവ് താരലേലത്തിലെ താരമായത്.

IPL Auction 2022 : ഐപിഎല്‍ താരലേലത്തിന് ഇന്ന് കലാശക്കൊട്ട്; ശ്രദ്ധാകേന്ദ്രം എസ് ശ്രീശാന്ത്

Follow Us:
Download App:
  • android
  • ios