
മഡ്‌ഗാവ്: ഐഎസ്എല്ലില്‍ മുംബൈ സിറ്റി എഫ്‌സി-എടികെ മോഹന്‍ ബഗാന്‍ (Mumbai City vs ATK Mohun Bagan) മത്സരം സമനിലയില്‍. ഇരു ടീമുകളും ഓരോ ഗോള്‍ നേടി. എടികെയ്‌ക്കായി ഡേവിഡ് വില്യംസാണ് (David Williams) ലക്ഷ്യം കണ്ടതെങ്കില്‍ പ്രീതം കോട്ടാലിന്‍റെ (Pritam Kotal) ഓണ്‍ ഗോളാണ് മുംബൈക്ക് സമനില സമ്മാനിച്ചത്.
ഒന്‍പതാം മിനുറ്റില്‍ ഡേവിഡ് വില്യംസ് എടികെയ്‌ക്ക് ലീഡ് സമ്മാനിച്ചു. അഹമ്മദ് ജാഹൂവിന്‍റെ വീഴ്‌ചയില്‍ നിന്നായിരുന്നു ഗോളിലേക്ക് വഴിതുറന്നത്. 24-ാം മിനുറ്റില്‍ സ്വന്തം പോസ്റ്റിലേക്ക് ഹെഡര്‍ ചെയ്‌ത പ്രീതം കോട്ടാലിന്‍റെ പിഴവ് മുംബൈക്ക് സമനില നല്‍കുകയായിരുന്നു. ഇരു ടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ പിന്നാലെ ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിയാതെപോയി.
ഇതോടെ 12 കളിയില്‍ 20 പോയിന്‍റുമായി എടികെ മോഹന്‍ ബഗാന്‍ അഞ്ചാം സ്ഥാനത്താണ്. 13 മത്സരങ്ങളില്‍ 19 പോയിന്‍റുള്ള മുംബൈ സിറ്റി തൊട്ടുപിന്നിലും. 14 കളിയില്‍ 26 പോയിന്‍റുമായി ഹൈദരാബാദ് എഫ്‌സി ഒന്നും 12 വീതം മത്സരങ്ങളില്‍ 22 പോയിന്‍റുമായി ജംഷഡ്‌പൂര്‍ എഫ്‌സി രണ്ടും 20 പോയിന്‍റോടെ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നും സ്ഥാനങ്ങളില്‍ തുടരുന്നു.
ISL 2021-2022: കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ മാറ്റിവെച്ച മത്സരങ്ങളുടെ തീയതിയായി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!