ISL 2021-22 : ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ്- ഒഡിഷ പോരാട്ടം; ഇന്നത്തെ മത്സരവും കൊവിഡ് ആശങ്കയില്‍

Published : Jan 18, 2022, 11:55 AM ISTUpdated : Jan 18, 2022, 11:59 AM IST
ISL 2021-22 : ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ്- ഒഡിഷ പോരാട്ടം; ഇന്നത്തെ മത്സരവും കൊവിഡ് ആശങ്കയില്‍

Synopsis

കഴിഞ്ഞ 10 ദിവസത്തിനിടെ നാല് ഐഎസ്എല്‍ മത്സരങ്ങളാണ് കൊവിഡ് പ്രതിസന്ധിയില്‍ മാറ്റിവച്ചത്

മഡ്‌ഗാവ്: ഐഎസ്എല്ലിൽ (ISL 2021-22) നോർത്ത് ഈസ്റ്റ് യുണൈറ്റഡ് (NorthEast United FC) ഇന്ന് ഒഡിഷ എഫ്സിയെ (Odisha FC) നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ മത്സരം നടക്കുമോയെന്ന് ഉറപ്പില്ല. ഒഡിഷ ടീമിൽ നിരവധി താരങ്ങൾ കൊവിഡ് ബാധിതരാണ്. പത്ത് കളിയിൽ 13 പോയിന്‍റുള്ള ഒഡിഷ ഒൻപതും 11 കളിയിൽ ഒൻപത് പോയിന്‍റുള്ള നോർത്ത് ഈസ്റ്റ് പത്തും സ്ഥാനത്താണ്. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഒഡിഷ ഒറ്റ ഗോളിന് നോർത്ത് ഈസ്റ്റിനെ തോൽപിച്ചിരുന്നു.

കഴിഞ്ഞ 10 ദിവസത്തിനിടെ നാല് ഐഎസ്എല്‍ മത്സരങ്ങളാണ് കൊവിഡ് പ്രതിസന്ധിയില്‍ മാറ്റിവച്ചത്. ഇന്നലത്തെ ജംഷഡ്‌പൂര്‍ എഫ്‌സി-ഹൈദരാബാദ് എഫ്‌സി മത്സരവും മാറ്റിവച്ചിരുന്നു. മത്സരത്തിനാവശ്യമായ താരങ്ങളെ അണിനിരത്താന്‍ ജംഷഡ്‌പൂരിനാകാതെ വന്നതോടെയാണിത്. കൊവിഡ് നെഗറ്റീവായ 15 കളിക്കാര്‍ എങ്കിലും ഒരു ടീമിൽ ഉണ്ടായിരിക്കണമെന്നാണ് ഐഎസ്എൽ ചട്ടം. ജംഷഡ്‌പൂര്‍-ഹൈദരാബാദ് മത്സരത്തിന്‍റെ പുതുക്കിയ തിയതി പിന്നീട് പ്രഖ്യാപിക്കും. 

ഇന്നത്തെ മത്സരം ആശങ്കയിലാണെങ്കിലും നാളെത്തെ എഫ്‌സി ഗോവ-ഈസ്റ്റ് ബംഗാള്‍  കളി നടന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ടീമുകള്‍ തിങ്കളാഴ്‌ച പരിശീലനം നടത്തിയതോടെയാണിത്. 11 കളിയില്‍ 20 പോയിന്‍റുമായി കേരള ബ്ലാസ്റ്റേഴ്‌സാണ് നിലവില്‍ പോയിന്‍റ് പട്ടികയില്‍ തലപ്പത്ത്. ജംഷഡ്‌പൂര്‍ 19ഉം ഹൈദരാബാദ് 17ഉം പോയിന്‍റുമായി രണ്ടും മൂന്നാം സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. 

Lionel Messi : ഫിഫ പുരസ്‌കാര നഷ്‌ടത്തിന് പിന്നാലെ മെസി ആരാധകര്‍ക്ക് മറ്റൊരു നിരാശ

PREV
click me!

Recommended Stories

കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ
സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം