
സൂറിച്ച്: അര്‍ജന്‍റീനയ്ക്ക് കോപ്പ അമേരിക്ക കിരീടം നേടിക്കൊടുത്ത മികവില്‍ ലിയോണല്‍ മെസി (Lionel Messi) ഫിഫ ദി ബെസ്റ്റ് (FIFA The Best) പുരസ്‌കാരം നേടും എന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ പുരസ്‌കാരം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ബയേൺ മ്യൂണിക്ക് (FC Bayern Munich) സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി (Robert Lewandowski) സ്വന്തമാക്കി. പോയ വര്‍ഷം ബയേണ്‍ കുപ്പായത്തില്‍ നടത്തിയ ഗോള്‍വേട്ടയാണ് ലെവന്‍ഡോവ്സ്കിക്ക് ഫിഫ ബെസ്റ്റ് പുരസ്‌കാര പോരാട്ടത്തില്‍ തുണയായത്.
പുരസ്കാരത്തിന് പരിഗണിച്ച കാലയളവായ 2020 ഒക്ടോബറിനും 2021 ഓഗസ്റ്റിനും ഇടയിലെ 44 മത്സരങ്ങളില്‍ 51 ഗോള്‍ ലെവന്‍ഡോവ്സ്കി നേടി. എട്ട് ഗോളിന് വഴിയൊരുക്കുകയും ചെയ്തിരുന്നു താരം. ബുണ്ടസ് ലീഗയിലെ ഗോളടിമികവില്‍ ഗെര്‍ഡ് മുള്ളറുടെ 49 വര്‍ഷം നീണ്ടു നിന്ന റെക്കോര്‍ഡ് തകര്‍ക്കാന്‍ ലെവന്‍ഡോവ്സ്കിക്ക് കഴിഞ്ഞ വർഷമാണ് 2021. യൂറോപ്പിലെ ലീഗുകളില്‍ കൂടുതൽ ഗോള്‍ നേടിയ താരത്തിനുള്ള സുവര്‍ണ പാദുകവും ലെവന്‍ഡോവ്സ്കി സ്വന്തമാക്കി. കൂടാതെ ക്ലബ് ലോകകപ്പിലും ജര്‍മ്മന്‍ ലീഗിലും ബയേണ്‍ മ്യണിക്കിനെ ജേതാക്കളുമാക്കി. എന്നാൽ ദേശീയ ടീമിൽ ശ്രദ്ധേയമായ നേട്ടങ്ങളോ ബയേണിനായി ചാമ്പ്യന്‍സ് ലീഗ് കിരീടമോ നേടാന്‍ താരത്തിന് കഴിഞ്ഞ വര്‍ഷം സാധിച്ചില്ല. പോളണ്ടിനായി മൂന്ന് കളിയിൽ 3 ഗോള്‍ നേടിയെങ്കിലും യൂറോ കപ്പില്‍ നോക്കൗട്ട് റൗണ്ട് കാണാതെ പുറത്തായി.
2016ൽ ഫിഫ ഏര്‍പ്പെടുത്തിയ ദി ബെസ്റ്റ് പുരസ്കാരത്തിന്‍റെ ചുരുക്കപ്പട്ടികയിൽ ഉള്‍പ്പെട്ടിട്ടും നാലാം തവണയാണ് ലിയോണൽ മെസി പുരസ്കാരം നേടാതെ നിരാശനാകുന്നത്. 2019ല്‍ മാത്രമാണ് മെസി പുരസ്കാരം നേടിയത്. 2016ലും 2017ലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പിന്നിൽ രണ്ടാമനായ മെസി കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!